മൂന്നാംദിവസവും കടുവ ഒളിവില്‍ത്തന്നെ
ചീരാല്‍: ചീരാല്‍ പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പിടികൂടി വിലസുന്ന കടുവക്കായുള്ള തിരച്ചില്‍ മൂന്നാംദിവസവും പരാജയം. ഇന്നലെ രാവിലെ മുതല്‍ തന്നെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ വെള്ളിയാഴ്ച കണ്ട പ്രദേശങ്ങളിലും കൂട് വെച്ചിരിക്കുന്ന ഭാഗങ്ങളിലും ശിനായാഴ്ച കാല്‍പാദങ്ങളുടെ അടയാളം കണ്ടഭാഗങ്ങളിലും തിരച്ചില്‍ നടത്തി.
എന്നാല്‍ നേരിട്ട് കടുവയെ കണാന്‍ കഴിഞ്ഞില്ല. ഈഭാഗങ്ങളിലും പുതിയകാല്‍പ്പാടുകളും കണ്ടെത്താന്‍ സംഘത്തിന് സാധിച്ചിട്ടില്ല. അതേസമയം ബുധനാഴ്ച പോത്തിനെ പിടികൂടിയ സ്‌കൂള്‍കുന്നില്‍ നിന്നു അരകിലോമീറ്റര്‍ മാറി ചീരാല്‍ മുത്താച്ചിക്കുനി ഭാഗത്ത് കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ കടുവ ഈഭാഗത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചു.
ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച പണിക്കര്‍പ്പടിയില്‍ സ്ഥാപിച്ച കൂട് ഇവിടെ നിന്നു മാറ്റി ഒന്നരകിലോമീറ്റര്‍ അകലെയുള്ള മുത്താച്ചിക്കുനിയിലേക്ക് മാറ്റി.
സ്‌കൂള്‍കുന്നത്ത് വ്യാഴാഴ്ച വെച്ച കൂട് ഇവിടെനിന്നു മാറ്റിയിട്ടില്ല. പുതിയകൂട് ഇവിടനിന്ന് അരകിലോമീറ്റര്‍ ദൂരത്തിലാണ് വെച്ചിരിക്കുന്നത്.
ഇതില്‍ വെച്ചിരുന്ന പശുവിന്റെ അവശിഷ്ടം അഴുകയിതിനാല്‍ ജീവനുള്ള ആടിനെയാണ് ഇരയായി മുത്താച്ചിക്കുനിയില്‍ കൂട്ടില്‍ വെച്ചത്.
പ്രദേശത്ത് സ്ഥാപിച്ച കാമറകളുടെ എണ്ണം എട്ടില്‍ നിന്നും പത്തായും ഉയര്‍ത്തി. കൂടിനോട് ചേര്‍ന്ന് കാമറകള്‍ സ്ഥാപിച്ചിട്ടില്ല.
കടുവയുടെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലന്നും രാത്രിയില്‍ കൂട്ടിലകപ്പെടുമെന്നുള്ള പ്രതീക്ഷയാണ് ഉള്ളതെന്നും വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പറഞ്ഞു.
നാട്ടുകാരില്‍ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്.
തൊഴുത്തിന് സമീപം രാത്രിസമയങ്ങളില്‍ എപ്പോഴും വെളിച്ചം ഉണ്ടാവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലിന് അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാരും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."