വേങ്ങരയില്‍ പി.പി ബഷീറിന് രണ്ടാമൂഴം
വേങ്ങര: ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. പി.പി ബഷീറിനു വേങ്ങര മണ്ഡലത്തില്‍ ഇതു രണ്ടാമൂൗഴം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിച്ച് 34,124 വോട്ട് നേടിയിരുന്നു.
എ.ആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം പട്ടര്‍കടവന്‍ പൂഴമ്മല്‍ യഅ്ഖൂബിന്റെയും കോനാരി പാത്തുട്ടിയുടെയും മകനാണ്. മമ്പുറം ജി.എല്‍.പി സ്‌കൂള്‍, തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂള്‍, പി.എസ്.എം.ഒ കോളജ്, കോഴിക്കോട് ലോ കോളജ് എന്നിവിടങ്ങളില്‍നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍നിന്നു മനുഷ്യാവകാശ നിയമത്തില്‍ ബിരുദാന്തര ബിരുദവും നേടിയിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം, ഓള്‍ ഇന്ത്യാ ലോഴേയ്‌സ് ജില്ലാ ഭാരവാഹി, എ.ആര്‍ നഗര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ്. 2007 മുതല്‍ 2011വരെ തിരൂര്‍ കോടതിയില്‍ അഡീഷണല്‍ പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും സേവനം ചെയ്തു. തിരൂര്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മലയാളം പ്രൊഫസര്‍ ഡോ. ഷംസാദ് ഹുസൈനാണ് ഭാര്യ. മകള്‍ ഇനിയ ഇശല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."