HOME
DETAILS

കണ്ണു തുറക്കണം...കാമറകളും അധികൃതരും

  
backup
September 18 2017 | 02:09 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82-%e0%b4%95%e0%b4%be%e0%b4%ae%e0%b4%b1%e0%b4%95%e0%b4%b3%e0%b5%81%e0%b4%82


നിയമപാലകരുടെ കണ്ണെത്താത്ത സ്ഥലങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും റോഡിലെ അപകടങ്ങളും കണ്ടെത്താനും മറ്റുമായി ജില്ലയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ പലതും കണ്ണടച്ചിരിക്കുന്നു.
സംസ്ഥാനത്ത് എ.ടി.എം കവര്‍ച്ചകള്‍ വ്യാപകമായപ്പോള്‍ എ.ടി.എമ്മുകളില്‍ സുരക്ഷക്കായി സ്ഥാപിച്ച കാമറകള്‍ പോലും കണ്ണടച്ചിരിക്കുന്നു.
നിരത്തുകളിലും പൊതു ഇടങ്ങളിലും ജില്ലയിലെ പൊലിസും ആര്‍.ടി.ഒയുമൊക്കെ പണം ചെലവഴിച്ചു സ്ഥാപിച്ച കാമറകളില്‍ പലതും കണ്ണടച്ചിട്ടും ഇതൊന്നും ശരിയാക്കാന്‍ നടപടിയില്ല.
ജില്ലയില്‍ തന്നെ നിരവധി കുറ്റകൃത്യങ്ങള്‍ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തതു കൊണ്ടു മാത്രം തെളിഞ്ഞിട്ടുണ്ട്. കാമറയുണ്ടെന്നത് ഒരു പരിധിവരെ കുറ്റവാളികളെ കുറ്റകൃത്യം ചെയ്യുന്നതില്‍ നിന്നു പിന്തിരിപ്പിക്കും.
പലയിടത്തും സാമൂഹ്യ വിരുദ്ധര്‍ തന്നെയാണു കാമറകള്‍ നശിപ്പിക്കുന്നത്. എന്നാല്‍ കുറ്റകൃത്യം കണ്ടെത്താന്‍ സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകള്‍ തപ്പിയിറങ്ങുന്ന പൊലിസ് പക്ഷെ നശിപ്പിക്കപ്പെട്ട കാമറകളെ കുറിച്ച് ഒരന്വേഷണവും നടത്താറില്ല.
കണ്ണെത്താത്തിടത്തു കരുതലൊരുക്കുന്ന നിരീക്ഷണ കാമറകള്‍ കണ്ണടച്ചതിനെ കുറിച്ചാണ് ഇന്നത്തെ ' വടക്കന്‍ കാറ്റ് '

സുരക്ഷയില്ലാത്ത കാമറകള്‍


ജില്ലയിലെ കുറ്റകൃത്യങ്ങള്‍ മനസിലാക്കുന്നതിനും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സാമൂഹ്യ ദ്രോഹികളെ തിരിച്ചറിയുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാറും ജനപ്രതിധികളും മുന്‍ കൈയെടുത്തു കാസര്‍കോട് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ പലതും കണ്ണടച്ചിട്ടു കാലമേറെയായി.
പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ പ്രസ് ക്ലബ് ജങ്ഷന്‍, ചെര്‍ക്കള, വിദ്യാനഗര്‍ എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ സ്ഥാപിച്ച കാമറകള്‍ കണ്ണടച്ചിട്ടും അധികൃതര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. കാമറകള്‍ക്കു സുരക്ഷയൊരുക്കാന്‍ പൊലിസിനാവുന്നില്ലെന്നതാണു വസ്തുത.
പല കാമറകളും നശിപ്പിച്ചതു സാമൂഹ്യ വിരുദ്ധരാണെന്നുള്ളത് പൊലിസിനറിയാമെങ്കിലും ഇക്കാര്യത്തെ കുറിച്ച് ഒരന്വേഷണവും നടക്കുന്നില്ല. പലപ്പോഴും നഗരത്തിലും മറ്റിടങ്ങളിലുമുണ്ടാകുന്ന അക്രമ സംഭവങ്ങുടെ നിജസ്ഥിതി തിരയാന്‍ പൊലിസ് ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകളെയാണ്. കോടികള്‍ ചെലവഴിച്ചു സ്ഥാപിച്ച കാമറകള്‍ കണ്ണടച്ചതിനെ കുറിച്ച് ഒരന്വേഷണവും ഇല്ലെന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്.
രണ്ടു കോടി രൂപയിലേറെ ചെലവില്‍ ഒരു വര്‍ഷം മുന്‍പ് സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിക്കാത്തതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം പഴങ്കഥയായി മാറിയിരിക്കുന്നു. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ജില്ലാ ഭരണകൂടത്തിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ജില്ലാതല സമാധാന കമ്മിറ്റിയുടെയും തീരുമാനപ്രകാരം മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 10ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാറിന്റെ രണ്ടു കോടി രൂപയും സംയോജിപ്പിച്ചാണു നഗരത്തില്‍ കാമറകള്‍ സ്ഥാപിച്ചത്.
കെല്‍ട്രോണ്‍ കമ്പനിക്കാണു മൂന്നു വര്‍ഷത്തെ അറ്റകുറ്റപണി കരാറടക്കം കാമറകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ സി.സി.ടി.വി കാമറകള്‍ പലപ്പോഴും പ്രവര്‍ത്തന രഹിതമാണെന്നുള്ള വിവരമാണു ലഭിക്കുന്നത്.
കാസര്‍കോട് നഗരത്തില്‍ കടയിലിരിക്കുകയായിരുന്ന ചെറുപ്പക്കാരനെ പിതാവിന്റെ മുമ്പില്‍ വച്ചു കൊലപ്പെടുത്തിയപ്പോഴും അടുത്ത ദിവസങ്ങളില്‍ നഗരഹൃദയഭാഗത്ത് രണ്ടു ഓട്ടോഡ്രൈവര്‍മാരെ ഇരുട്ടിന്റെ മറവില്‍ അക്രമിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചപ്പോഴും കാമറകള്‍ കണ്ണു തുറന്നിരുന്നില്ല.

കാമറകളെയും 'നിരീക്ഷിക്കണം'


ജില്ലയിലെ സമാധാനാന്തരീക്ഷം ചില സമയങ്ങളില്‍ മറ്റൊരു രീതിയിലേക്കു വഴി മാറി പോകുമ്പോഴും കാമറ കണ്ണുകളിലൂടെ ഇതു നേരിട്ടു മനസ്സിലാക്കാന്‍ പൊലിസിനു സാധിക്കും. എന്നാല്‍ ഇതു യഥാ സമയം പരിശോധിക്കാനും തകരാറുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനും കൃത്യമായ ഒരു രീതി ഉണ്ടാക്കിയാല്‍ മാത്രമേ കാമറകളുടെ ഉപകാരം ലഭിക്കുകയുള്ളൂ. ആസൂത്രണമില്ലാതെ യഥേഷ്ടം കാമറകള്‍ സ്ഥാപിച്ചു ലക്ഷങ്ങളും കോടികളും ചെലവഴിച്ചു സര്‍ക്കാര്‍ കാര്യം മുറപോലെയെന്ന രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ ചെലവഴിക്കുന്ന ധന നഷ്ടത്തിനു പുറമേ വെളുക്കാന്‍ തേച്ചതു പാണ്ടാകുന്ന അവസ്ഥയാണുണ്ടാവുക.
ജില്ലയില്‍ സ്ഥാപിച്ച കാമറകളെ പരിപാലിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതോടൊപ്പം ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷന്‍ പരിധികളിലെ പ്രധാന കവലകളിലും നഗരങ്ങളിലും ഇനിയും ഇവ സ്ഥാപിക്കേണ്ട സാഹചര്യമാണുള്ളത്.
ഇക്കാര്യത്തില്‍ അധികൃതര്‍ മെല്ലെപോക്കു നയം സ്വീകരിക്കുന്നതു വിവിധ പ്രദേശങ്ങളിലെ ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കുന്നുമുണ്ട്.


പാത നവീകരണം
ഇഴഞ്ഞു നീങ്ങുന്നതും പ്രശ്‌നം


കാഞ്ഞങ്ങാട് നഗരത്തില്‍ കെ.എസ്.ടി.പി നേതൃത്വത്തില്‍ പാത നവീകരണത്തിന്റെ ഭാഗമായി നടന്നു വരുന്ന ജോലിക്കിടയില്‍ വിവിധ ഭാഗങ്ങളിലെ കാമറകളിലേക്കു പോകുന്ന കേബിളുകള്‍ക്കു തകരാറുകള്‍ സംഭവിച്ചതായി പൊലിസ് പറയുന്നു. ഇത്തരം കേബിളുകളില്‍ കൂടി കടന്നു വരുന്ന ദൃശ്യങ്ങള്‍ അവ്യക്തമാകുന്ന സാഹചര്യങ്ങളും ഉണ്ടാവുന്നുണ്ട്.
ഇതു പരിഹരിക്കാനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ പാത നവീകരണ ജോലികള്‍ പൂര്‍ത്തിയാകാത്തതും പൊലിസിനെ കുഴക്കുന്നുണ്ട്.
പാത നവീകരണ ജോലി നഗരത്തില്‍ തുടങ്ങിയിട്ടു രണ്ടു വര്‍ഷം പിന്നിട്ടെങ്കിലും ഇത് ഇപ്പോഴും പാതി വഴിയിലാണ്. ഇതിനാല്‍ കേബിളുകളിലെ തകരാറുകള്‍ പരിഹരിച്ചാലും കേടായ കാമറകള്‍ നന്നാക്കി സ്ഥാപിച്ചാലും കൂറ്റന്‍ യന്ത്രങ്ങള്‍ നവീകരണ ജോലിക്കു വേണ്ടിയെത്തി നഗരത്തില്‍ തലങ്ങും വിലങ്ങും ഓടുന്നതോടെ ഇതു വീണ്ടും കേടാകുമെന്ന ആശങ്കയും പൊലിസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.


ഇവിടെ വേണം കാമറകള്‍

ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, നീലേശ്വരം, തൃക്കരിപ്പൂര്‍, മഞ്ചേശ്വരം, കുമ്പള, ചെര്‍ക്കള, വിദ്യാനഗര്‍, മുള്ളേരിയ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രധാന കേന്ദ്രങ്ങളില്‍ കാമറകണ്ണുകള്‍ വേണം. ദേശീയപാതയില്‍ ഒരു കിലോമീറ്റര്‍ ഇടവിട്ടെങ്കിലും കാമറകള്‍ സ്ഥാപിക്കണമെന്ന അഭിപ്രായവും ജനങ്ങള്‍ക്കുണ്ട്.
നിലവില്‍ ജില്ലയിലെ ഒരു റെയില്‍വേ സ്റ്റേഷനിലും കാമറകളില്ല. നിരവധി അപകടങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ കാമറകളില്ലാത്തതു വലിയ ബുദ്ധിമുട്ടാണു സൃഷ്ടിക്കുന്നത്. മാര്‍ക്കറ്റുകളിലും ബസ് സ്റ്റാന്‍ഡുകളിലും കാമറകള്‍ നിര്‍ബന്ധമാണ്.
കാമറകള്‍ സ്ഥാപിക്കുന്നതോടൊപ്പം പല സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ച കാമറകള്‍ പൊലിസിനു പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരം കാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പൊലിസിന്റെ സമ്മര്‍ദ്ദമുണ്ടാകാണം. ബാങ്കുകളിലും എ.ടി.എം കൗണ്ടറുകളിലുമുള്ള കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം.
കാഞ്ഞങ്ങാട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ 39 കാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിന്റെ തീരദേശ മേഖല, ജില്ലാ ആശുപത്രിപരിസരം, നഗരത്തിന്റെ തെക്കുഭാഗമായ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള വിവിധ ഭാഗങ്ങള്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍, പള്ളിക്കര പെരിയ റോഡ് വരെയുള്ള ഭാഗങ്ങള്‍, മാവുങ്കാല്‍ കവല വരെയുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളിലായാണ് ഇത്രയും കാമറകള്‍ കാഞ്ഞങ്ങാട് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്നു കൈകാര്യം ചെയ്യുന്നത്.
എന്നാല്‍ ഇത്രയും കാമറകളില്‍ ദൃശ്യങ്ങള്‍ പൊലിസ് നോക്കി മനസിലാക്കേണ്ടത് രണ്ടു സ്‌ക്രീനിലാണ്. ഇത് ഒരു പരിധി വരെ ഉപകാരപ്പെടുമെന്നല്ലാതെ ദൃശ്യങ്ങള്‍ അവ്യക്തമായി പതിഞ്ഞാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാതെ വരുന്നതിനു കാരണമാകും. എന്നാല്‍ ഇത്രയും കാമറകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തക്ക ശേഷി ഇവിടുത്തെ സെര്‍വറിനും യു.പി.എസിനുമില്ല. ഇതിന്റെ കപ്പാസിറ്റി കൂട്ടുന്നതിനു വേണ്ടി എഴുപത്തി അയ്യായിരത്തോളം രൂപ ചെലവാണ് അധികൃതര്‍ കണക്കാക്കിയിട്ടുള്ളത്. ഇത് അനുവദിച്ചു കിട്ടുന്നതിനു വേണ്ടി സി.സി.ടി.വ കാമറകളുടെ ജില്ലാ നോഡല്‍ ഓഫിസറായ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം തലവനു ഹൊസ്ദുര്‍ഗ് പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഒരൊറ്റ കാമറ പോലും സ്ഥിരമായി സ്ഥാപിച്ചിട്ടില്ല. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച കൊണ്ടു നടക്കാവുന്ന കാമറകള്‍ ഏതെങ്കിലും പ്രദേശത്തു മരത്തിനു മുകളിലോ കാലുകളിലോ സ്ഥാപിച്ചാല്‍ തന്നെ ഇതു പ്രസ്തുത സ്ഥലത്തു നിന്നു മാറ്റുന്നതു വരെ ഒരു പൊലിസ് ഇതിനു കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണ്.
ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മുമ്പു ബാങ്ക് കൊള്ള ഉള്‍പ്പെടെ നടന്നതോടെ മുഴുവന്‍ ബാങ്കുകളിലും കാമറ സ്ഥാപിക്കാന്‍ പൊലിസ് നിര്‍ദേശം നല്‍കിയിരുന്നു. ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സ്ഥാപിച്ച കാമറകള്‍ മാത്രമാണ് ഈ സാഹചര്യത്തില്‍ ആശ്രയം.
ദേശീയപാതയില്‍ മാവുങ്കാല്‍ കവല പിന്നിട്ടാല്‍ പിന്നെ പൊയ്‌നാച്ചിക്കടുത്ത ബട്ടത്തൂരിലാണ് അടുത്ത കാമറ സ്ഥിതി ചെയ്യുന്നത്. പതിനഞ്ചു കിലോമീറ്റര്‍ ദൂരമാണ് ഇവ തമ്മിലുള്ളത്. എന്നാല്‍ കുറ്റകൃത്യം നടത്തി രക്ഷപ്പെടുന്നവര്‍ക്കു ഈ കാമറകള്‍ക്കിടയില്‍ ഒരുപാടു പാതകളും കവലകളും ഉണ്ടെന്നുള്ളതാണു വാസ്തവം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago