HOME
DETAILS
MAL
വീട് കുത്തിത്തുറന്നു 12 പവനും പണവും കവര്‍ന്നു
backup
September 18 2017 | 02:09 AM
ഉദുമ: പൂട്ടിയ വീട് കുത്തിത്തുറന്ന് കവര്‍ച്ച. പന്ത്രണ്ടു പവനും പത്തായിരം രൂപയും മോഷണം പോയതായി പറയുന്നു. കളനാട് കവലയിലെ മദ്രാസ് മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണു സംഭവം. മുഹമ്മദ് കഞ്ഞിയും കുടുംബവും വൈകുന്നേരം അഞ്ചരയോടെ വീട് പൂട്ടി ബന്ധുവീട്ടില്‍ പോയിരുന്നു. തുടര്‍ന്നു രാത്രി ഏഴോടെ തിരികെയെത്തിയപ്പോഴാണു കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീട്ടില്‍ കയറിയ ഇവര്‍ അകത്തെ മൂന്നു മുറികളിലെ അലമാരകള്‍ തകര്‍ത്തതും വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടതും കണ്ടെത്തുകയായിരുന്നു. ഇതില്‍ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന മുഹമ്മദ്കുഞ്ഞിയുടെ മകന് അസീസിന്റെ കുട്ടിയുടെ സ്വര്‍ണമാണു കവര്‍ച്ച ചെയ്യപ്പെട്ടത്.ബേക്കല്‍ സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."