പാത വികസനത്തിലെ അശാസ്ത്രീയത: ദേശീയപാതയില്‍ വെള്ളം കയറി
ചെറുവത്തൂര്‍: കാലിക്കടവില്‍ ദേശീയപാത വികസനം നടന്നിട്ടും വെള്ളക്കെട്ടിനു പരിഹാരമായില്ല. കനത്തമഴയില്‍ റോഡ് തന്നെ വെള്ളത്തിലായി. പാതയുടെ വീതികൂട്ടുമ്പോള്‍ ഓവുചാല്‍ നിര്‍മിക്കാത്തതാണു പ്രശ്നം. കാലിക്കടവ് ടൗണില്‍ ഓട്ടോസ്റ്റാന്‍ഡ്, മില്‍മബൂത്ത് പരിസരങ്ങളില്‍ മഴക്കാലത്തു വെള്ളംകെട്ടിനില്ക്കുന്നതു പതിവായിരുന്നു. പാത വികസിപ്പച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നാണു കരുതിയത്. എന്നാല്‍ റോഡിലും വെള്ളം കയറിത്തുടങ്ങിയതോടെ ഏറെ പണിപ്പെട്ടാണു വാഹനങ്ങള്‍ കടന്നുപോകുന്നത്.
വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും ദുരിതത്തിലായി. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവിടെ പാതയുടെ വീതികൂട്ടി ടാറിങ് നടന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം കുഴികള്‍ രൂപപ്പെട്ടു. ഇപ്പോള്‍ വെള്ളക്കെട്ടുള്ള മില്‍മ ബൂത്തിനു സമീപം റോഡില്‍ തന്നെ ഡിപ്പുകളും രൂപപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."