HOME
DETAILS

അശാസ്ത്രീയമായ പാര്‍ക്കിങ്: ബദിയടുക്കയില്‍ ഗതാഗത കുരുക്ക് രൂക്ഷം

  
backup
September 18 2017 | 02:09 AM

%e0%b4%85%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%ae%e0%b4%be%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf


ബദിയഡുക്ക: അശാസ്ത്രീയമായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു കാരണം ബദിയടുക്ക ടൗണില്‍ ഗതാഗത പ്രശ്‌നം രൂക്ഷമാകുന്നു. ബദിയടുക്ക ടൗണ്‍ വികസനവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മാസങ്ങള്‍ക്ക് മുമ്പ് പൊലിസ്, ആര്‍.ടി.ഒ, പൊതുമരാമത്ത് , റവന്യു അധികൃതരുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി, മോട്ടോര്‍ തൊഴിലാളി യൂനിയന്‍, ബസ് ഓണേഴ്‌സ് പ്രതിനിധികള്‍ എന്നിവരുടെയും സംയുക്ത യോഗം വിളിച്ചു ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായിടൗണ്‍ സര്‍ക്കിളിനും ബസ് സ്റ്റാന്‍ഡിനും ഇടയില്‍ പാര്‍ക്കിങ് പാടില്ലെന്നും മറ്റുമുള്ള തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു.
ഇതിനു പുറമേ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാതെ ആവശ്യ സാധനങ്ങള്‍ വാങ്ങി വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ടൗണിലെ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതിനും സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു.
ബസ് സ്റ്റാന്‍ഡിലെത്തി യാത്ര അവസാനിപ്പിക്കുന്ന ബസുകള്‍ പഞ്ചായത്ത് ഓഫിസ്, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, കൃഷി വകുപ്പ്, വില്ലേജ് ഓഫിസ്, ആശുപത്രികള്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന മുകളിലെ ബസാറിലെത്തി യാത്രക്കാരെ ഇറക്കണമെന്നും തീരുമാനം ഉണ്ടാക്കിയിരുന്നു.
ആഴ്ച ചന്ത നടക്കുന്ന ശനിയാഴ്ച ദിവസം കാംപ്‌കോ മുതല്‍ പൊലിസ് സ്റ്റേഷന്‍ വരെയുള്ള സ്ഥലത്ത് പാതയോരത്തെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതെ ഇതിനു പകരമായി ബി.എസ്.എന്‍.എല്ലിനു സമീപം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനും റോഡിലെ ഒരു വശത്തു മാത്രമായി കച്ചവടം നടത്തുന്നതിനും നടപടികള്‍ ഉണ്ടാക്കിയിരുന്നു. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട് മുന്‍ കൈയെടുത്ത് ബി.എസ്.എന്‍.എല്‍ ഓഫിസ് പരിസരത്തു പ്രത്യേക സ്ഥലം സൗകര്യവും ഉണ്ടാക്കിയിരുന്നു. എന്നാല്‍ തീരുമാനമെടുത്തു ദിവസങ്ങള്‍ മാത്രമാണ് ഇതു നടപ്പിലായത്. തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു കനത്ത ഗതാഗത കുരുക്കാണു സൃഷ്ടിക്കുന്നത്. ഇതേ തുടര്‍ന്ന് നഗരത്തിലെത്തുന്ന കാല്‍ നടയാത്രക്കാരും മറ്റും ഏറെ ദുരിതം അനുഭവിക്കുകയാണ്.
പുതുതായി ചുമതലയില്‍ ഏര്‍പ്പെടുന്ന നിയമപാലകര്‍ക്ക് പഞ്ചായത്ത് അധികൃതരും മറ്റും എടുക്കുന്ന തീരുമാനങ്ങള്‍ അറിയാതെ വരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പറയുന്നു. സംയുക്ത യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാണു വ്യാപാരികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള ആളുകള്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  16 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  44 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago