HOME
DETAILS

മുന്‍ ചീഫ് ജസ്റ്റിസിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

  
backup
August 12 2016 | 19:08 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8


തിരുവനന്തപുരം: മലയാളികളെ പുകഴ്ത്തി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ സുപ്രിംകോടതി മുന്‍ചീഫ് ജസ്റ്റിസും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണു മുഖ്യമന്ത്രി നന്ദി അറിയിച്ചത്. കേരളത്തെക്കുറിച്ച് താങ്കള്‍ ഫേസ്ബുക്കില്‍ എഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി. ഒരു മലയാളിയെന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും താങ്കളുടെ നല്ല വാക്കുകള്‍ അഭിമാനമുണ്ടാക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്.
വ്യത്യസ്ത ദേശങ്ങളില്‍ നിന്നും മതവിഭാഗങ്ങളില്‍ നിന്നും ഉള്ളവരെ സ്വീകരിക്കാനുള്ള ജനാധിപത്യമനസ് എന്നും കേരളം പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ദലിത് വിഭാഗങ്ങള്‍ കേരളത്തില്‍ വിവേചനം അനുഭവിച്ചിട്ടില്ലെന്ന കട്ജുവിന്റെ വാക്കുകളോട് മുഖ്യമന്ത്രിയ്ക്ക് യോജിപ്പില്ല. ചരിത്രപരമായി അത് തെറ്റാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടേതുമായ ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നുവെന്നും ജാതിവിവേചനങ്ങള്‍ക്കെതിരേയും ജാതീയതയെ ഉദ്ദീപിപ്പിച്ച ജന്മിത്വവ്യവസ്ഥയ്‌ക്കെതിരേയും നടന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്നുകാണുന്ന കേരളം കെട്ടിപ്പടുക്കാന്‍ സാധിച്ചതെന്നും അതുകൊണ്ടുതന്നെ കേരളത്തിന്റെ ചരിത്രം സമരങ്ങളുടെ ചരിത്രം കൂടിയാണെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തുന്നു.
ഭൂസമരങ്ങളെക്കുറിച്ചും സമൂഹ്യപരിഷ്‌ക്കര്‍ത്താക്കളെക്കുറിച്ചും വിദ്യാഭ്യാസത്തിനു കേരളം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും പോസ്റ്റില്‍ വിശദമായി സൂചിപ്പിച്ചിട്ടുണ്ട്. നവോത്ഥാനദേശീയപ്രസ്ഥാനങ്ങളും കര്‍ഷകത്തൊഴിലാളി സമരങ്ങളും തുടര്‍ന്ന് ഉയര്‍ന്നുവന്ന ഇടതുപക്ഷവും ഉഴുതുമറിച്ചിട്ട നിലത്തെ പരുവപ്പെടുത്തിയെടുക്കുക എന്ന ചുമതലയാണ് ആദ്യ സര്‍ക്കാര്‍ മുതല്‍ കേരളത്തില്‍ സ്വീകരിച്ചുവന്നതെന്നും മുഖ്യമന്ത്രി പറയുന്നു.
ഭൂപരിഷ്‌കരണത്തിലൂടെയും വിദ്യാഭ്യാസ ബില്ലിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയും സാമൂഹ്യസേവനമേഖലകളുടെ പൊതുവല്‍ക്കരണത്തിലൂടെയും നവകേരളത്തിന് ഒരു പുതിയ ദിശ പകരുകയാണ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തത്.
ഭൂപരിഷ്‌കരണത്തിലൂടെയും അധികാരവികേന്ദ്രീകരണത്തിലൂടെയും ജന്മിത്വ വ്യവസ്ഥയ്‌ക്കേറ്റ കനത്ത ആഘാതമാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കിയതെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളും ദലിതരും ആദിവാസികളും സ്ത്രീകളും കുട്ടികളും ലൈഗിംക ന്യൂനപക്ഷങ്ങളും മുസ്‌ലീങ്ങളും ക്രിസ്ത്യാനികളുമെല്ലാം ഉള്‍പ്പെടുന്ന സമൂഹത്തിലെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ഈ രാജ്യം തങ്ങളുടേത് കൂടിയാണ് എന്ന തോന്നല്‍ എല്ലാവര്‍ക്കും ഉണ്ടാകുകയുള്ളൂവെന്നും അപ്പോള്‍ മാത്രമേ ശരിയായ ഇന്ത്യ രൂപപ്പെടുകയുള്ളൂവെന്നും മുഖ്യമന്ത്രി പറയുന്നു.
കേരളം കൈവരിച്ച നേട്ടങ്ങള്‍ ഭാരതമൊന്നാകെ പടര്‍ത്താന്‍ സാധിക്കുമ്പോള്‍ മാത്രമെ ഭരണഘടനാശില്‍പികള്‍ വിഭാവനം ചെയ്ത ഒരു ഇന്ത്യ സാധ്യമാകുകയുള്ളൂവെന്നും അത് എത്രയും പെട്ടെന്ന് സാധ്യമാകുമെന്നെ പ്രത്യാശയോടെ മുന്‍ ചീഫ് ജസ്റ്റിസിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 days ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 days ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 days ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 days ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 days ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 days ago