മോദിക്കെതിരെ പരിഹാസ ട്വീറ്റ്: മനീഷ് തിവാരിയും വിവാദത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് ദിഗ് വിജയ് സിങ്ങിനു പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരിയും വിവാദത്തില്‍.
മോദിയെ വിമര്‍ശിക്കുന്നതിനിടെ ചില മോശം പരാമര്‍ശങ്ങള്‍ ഉപയോഗിതച്ചതാണ് മനീഷ് തീവാരിക്ക് വിനയായത്.
ഇവ പിന്നീട് നീക്കം ചെയ്തെങ്കിലും മോദി ആരാധകര്‍ മനീഷ് തീവാരിക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.
തീവാരിയുടെ പരാമര്‍ശങ്ങളെ അപലപിച്ച ബി.ജെ.പി സംഭവത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് നാണക്കേടുണ്ടാക്കുന്നതെന്ന് ബി.ജെ.പിയുടെ സമ്പിത് പത്ര പറഞ്ഞു.
അതേസമയം മോദിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഹിന്ദിയില്‍ ഒരു നാടന്‍ പ്രയോഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മനീഷ് തീവാരി വിശദീകരിച്ചു.
നേരത്തെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും സമാന രീതിയില്‍ വിവാദത്തിലകപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."