അഭിമാന നേട്ടങ്ങളുടെ നെറുകയില്‍ സിയാല്‍
നെടുമ്പാശ്ശേരി: അഭിമാന നേട്ടങ്ങളുടെ പട്ടികയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാല്‍)യുടെ ഇരുപത്തിമൂന്നാമത് വാര്‍ഷിക പൊതുയോഗം ഇന്ന് നടക്കും. രാവിലെ 11 മണി മുതല്‍ എറണാകുളത്തെ കേരള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് വാര്‍ഷിക പൊതുയോഗം.
ഡയറക്ടര്‍മാരായ എന്‍.വി ജോര്‍ജ്, ഇ.എം.ബാബു എന്നിവരുടെ പുനര്‍നിയമനത്തിന് പുറമെ പുതിയ ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാമിനെയും ഡയറക്ടര്‍മാരായി പൊതുയോഗം അംഗീകാരം നല്‍കും. 1100 കോടി രൂപ ചിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജ്യാന്തര നിലവാരത്തിലുള്ള പുതിയ അന്താരാഷ്ട്ര റെര്മിനലായ ടി 3 പ്രവര്‍ത്തനം തുടങ്ങിയ ശേഷം നടക്കുന്ന ആദ്യ പോതുയോഗമാണ് ഇന്ന് നടക്കുന്നത്. ഇതോടൊപ്പം സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനം ഇരട്ടിയാക്കി വര്‍ധിപ്പിച്ചതും ദേശീയപാതയില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള 4.3 കിലോമീറ്റര്‍ റോഡ് നാല് വരി പാതയാക്കി വികസിപ്പിച്ചതും മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതും 2016, 17 വര്‍ഷത്തെ നേട്ടത്തിന്റെ പട്ടികയിലുണ്ട്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 15.06 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 138 കോടി രൂപയുടെ അധിക വരുമാനമാണ് സിയാല്‍ നേടിയത്. 20 ശതമാനം ലാഭ വിഹിതം ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്യാനാണ് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."