മോബൈല്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
അങ്കമാലി: റെയില്‍വേ സ്റ്റേഷനു സമീപം ചായക്കടയില്‍ നിന്നും മോബൈല്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി. ചായകടയില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിച്ചതിന് കൊടുങ്ങല്ലൂര്‍ എറിയാട് ഭാഗത്ത് താമസിക്കുന്ന നെല്ലുംപറമ്പില്‍ സലിം മകന് ഷാനു മോന് (37) നെയാണ് അങ്കമാലി പൊലിസ് പിടികൂടിയത്. അങ്കമാലി റെയില്‍വേ സ്റ്റേഷനു സമീപം ലൂയ ടീ സ്റ്റാള്‍ നടത്തുന്ന കോഴിക്കോട് നടുവണ്ണൂര്‍ കരുവണ്ണൂര്‍ ദേശത്ത് നടു പുതുശ്ശേരി മിത്തന്‍ വിട്ടില്‍ സത്യന് (40) ന്റെ ഫോണാണ് മോഷണം പോയത്.
ചായ കുടിച്ചതിനു ശേഷം പണം കൊടുക്കാതെ ജീവനക്കാരുടെയും കട ഉടമയുടെയും കണ്ണ് വെട്ടിച്ച് കട ഉടമയുടെ മേശപ്പുറത്ത് ഇരുന്നിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് കടയുടമയായ സത്യന് നല്കിയ പരാതിയെ തുടര്‍ന്ന് അങ്കമാലി പൊലിസ് അന്യോഷണം നടത്തി വരുന്നതിനിടെ അങ്കമാലി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റില്‍ വച്ച് പ്രതിയായ ഷാനു മോനെ പിടികൂടിയത്.
ഷാനു മോന് ഫെസ് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പരിചയപ്പെട്ട യുവതിയെ വശീകരിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞു വരികയാണ്. പ്രതിയെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അങ്കമാലി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റിയാസ്, സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍ മനോജ്, എ.എസ്.ഐ സണ്ണി, സി.പി.ഒമാരായ ജിസ്മോന്, റോണി, സുധീഷ്, പി.ടി ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."