HOME
DETAILS
MAL
പശ്ചിമകൊച്ചിയില്‍ കെട്ടിടം തകര്‍ന്നു
backup
September 18 2017 | 03:09 AM
മട്ടാഞ്ചേരി: കനത്ത വെള്ളക്കെട്ടില്‍ പശ്ചിമകൊച്ചിയിലെ വീടുകളില്‍ വെള്ളം കയറി. പള്ളുരുത്തി മരുന്ന് കട സബ് ട്രഷറിക്ക് സമീപം വനിതാ സമാജത്തിന്റെ കെട്ടിടം ഭാഗികമായി തകര്‍ന്നു.
മട്ടാഞ്ചേരിയില്‍ ഈരവേലി, ചക്കരയിടുക്ക്, പുതിയ റോഡ്, കോമ്പാറമുക്ക്,പാലസ് റോഡ്, കൂവപ്പാടം, പനയപ്പിള്ളി, ചുള്ളിക്കല്‍, കരിപ്പാലം തുടങ്ങിയ മേഖലകളിലും ഫോര്‍ട്ട്കൊച്ചി അമരാവതി, ചിരട്ടപ്പാലം, ഞാലിപ്പറമ്പ്, പട്ടാളം, വെളി തുടങ്ങിയിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ചെല്ലാനം ചെറിയ കടവില്‍ വീടിന് മുകളിലേക്ക് പുളി മരം ചാഞ്ഞു. മരം വീടിന് മുകളിലേക്ക് വീഴുന്നതിന് മുമ്പായി മട്ടാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിശമന സേന വെട്ടി നീക്കി. തോപ്പുംപടി പരിപ്പ് ജങ്ഷനില്‍ ഒരു വീടിന് മുകളിലേക്ക് മരം വീണെങ്കിലുംഅപകടമൊന്നുമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."