കുന്നത്തുനാട് താലൂക്കില്‍ വീടുകള്‍ തകര്‍ന്നു
പെരുമ്പാവൂര്‍/ പള്ളിക്കര: കനത്ത മഴയില്‍ കുന്നത്തുനാട് താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീട് ഭാഗികമായും തകര്‍ന്നു.20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുടുംബ കനത്ത മഴ പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും ജനജീവിതത്തെ ദുസ്സഹമാക്കി. കുന്നത്തുനാട് താലൂക്കില്‍ പല പ്രദേശങ്ങളിലും റോഡില്‍ വെള്ളം കയറിയത് റോഡ് ഗതാഗതത്തെ കാര്യമായി ബാധിച്ചു. അശമന്നൂര്‍ പഞ്ചായത്തില്‍ മേതല കല്ലില്‍ ക്ഷേത്രത്തിന് സമീപം മലയിടിഞ്ഞ് വീണ് ഒരു വീട് പൂര്‍ണമായും ഒരു വീട് ഭാഗികമായും തകര്‍ന്നു.
മേതല പുരയിടത്തില്‍ വീട്ടില്‍ വാസുവിന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നു മണ്ണിനടിയില്‍ പോയി. പുറവേലിക്കുടിയില്‍ ഗോപാലകൃഷ്ണന്റെ വീടിന് മുകളില്‍ മണ്ണുംപാറക്കഷണങ്ങളും അടര്‍ന്ന് വീണ് വീട് ഭാഗികമായി തകര്‍ന്നത്. ഇന്നലെഉച്ചക്ക് ഒന്നര മണിയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ രണ്ട് വീടുകളിലും കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാഗംങ്ങള്‍ ഉണ്ടായിരുന്നു. മലയിടിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കരയില്‍ വളത്തിക്കുഴി വീട്ടില്‍ അല്ലി സുപ്രന്റ വീടിന്റെ പിന്‍ഭാഗത്ത് മണ്ണിടിഞ്ഞ് വീണ് വീടിന് കാര്യമായ കേടുപാടുകള്‍ പറ്റി. ഈ വീട്ടിലുള്ളവരെ തൊട്ടടുത്ത വീടുകളിലൊന്നിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പിണര്‍ മുണ്ടയില്‍ പെരിയാര്‍വാലികനാല്‍ കരയില്‍ താമസിക്കുന്ന മരുതനാല്‍ പത്രോസിന്റെ വീടിനും കനാലിന്റെ വശങ്ങള്‍ ശക്തമായ വെള്ളപ്പാച്ചിലില്‍ ഇടിഞ്ഞതിനാല്‍ ഇവരെ ബന്ധുവീട്ടിലെക്ക് കുന്നത്തുനാട് വില്ലേജ് അധികൃതര്‍ എത്തി മാറ്റി താമസപ്പിച്ചു.
കിഴക്കമ്പലം പള്ളിക്കര റോഡില്‍ അച്ചപ്പന്‍ കവലയില്‍ വെള്ളം കയറി രണ്ട് മണിയോടെ ഗതാഗതം തടസപെട്ടു. കിഴക്കമ്പലം ബൈപ്പാസ് റോഡ്, ജങ്ഷന്‍, സേവനപടി, പള്ളിഞ്ഞാല്‍, പൊയ്യക്കുന്നം ശിവക്ഷേത്രം റോഡ്, എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളകെട്ട് രൂക്ഷമാണ്. കിഴക്കേകുമ്പനോട് എംബശ്ശേരി പീടികയില്‍ നാലോളം വീടുകളില്‍ വെള്ളം കയറി രണ്ട് സംരക്ഷണഭിത്തി ഇടിഞ്ഞു. ഏക്കര്‍ കണക്കിന് ഭൂമിയില്‍ ഉണ്ടായിരുന്ന കപ്പ, വാഴ, നെല്ല് തുടങ്ങിയ കൃഷികള്‍ നശിച്ചു. ഈ ഭാഗം റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗതം പ്രയാസമായിരുന്നു. രണ്ട് മണിയോടെ റോഡില്‍ വെള്ളം പൊങ്ങിയതോടെ വലിയ വാഹനങ്ങള്‍ മാത്രമാണ് കടന്ന് പോകുന്നത്. പെരിങ്ങാല പ്രദേശങ്ങളില്‍ 20 ല്‍ പരം വീടുകളില്‍ വെള്ളത്തിനടിയിലായത്. ഊത്തിക്കര പ്രദേശങ്ങളിലും നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. അഞ്ചോളം വീടുകളില്‍ നിന്നും മാറി താമസിക്കേണ്ടി വന്നു. പല വടുകളിലും കിണറില്‍ കെട്ടി തൂക്കിയിട്ടിരുന്ന മോട്ടറുകള്‍ നശിച്ചു. മോറക്കാല ചക്കാല മുകള്‍ റോട്ടില്‍ താമസിക്കുന്ന നാലോളം വീട്ടുകാര്‍ വീട്ടില്‍ നിന്ന് താമസം മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."