HOME
DETAILS
MAL
ഇ. പത്മനാഭന്‍ അനുസ്മരണം ഇന്ന് തൊടുപുഴയില്‍
backup
September 18 2017 | 03:09 AM
തൊടുപുഴ: കേരള എന്‍.ജി.ഒ യൂനിയന്റെ സ്ഥാപക നേതാവ് ഇ. പത്മനാഭന്റെ 27-ാം ചരമവാര്‍ഷികം ജില്ലയില്‍ ഇന്ന് ആചരിക്കും. ഇതിന്റെ ഭാഗമായി ഉച്ചകഴിഞ്ഞ ് മൂന്നിന് എന്‍.ജി.ഒ യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ അര്‍ബന്‍ബാങ്ക് ഹാളില്‍ ചേരുന്ന അനുസ്മരണസമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ സി എസ് സുജാത ഉദ്ഘാടനം ചെയ്യും.
'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സിവില്‍ സര്‍വിസും' എന്ന വിഷയത്തില്‍ സി.എസ് സുജാത പ്രഭാഷണം നിര്‍വഹിക്കും. യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാര്‍ അധ്യക്ഷനാവും. യൂനിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എ അജിത്കുമാര്‍ അനുസ്മരണപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."