വാഹനാപകട നഷ്ടപരിഹാര കേസുകള്‍ പൊലിസ് തന്നെ എം.എ.സി.ടി യില്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദേശം
തൊടുപുഴ: വാഹനാപകട നഷ്ടപരിഹാര കേസുകള്‍ പൊലിസ് തന്നെ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളില്‍ (എം.എ.സി.ടി ) ഫയല്‍ ചെയ്യണമെന്ന് പൊലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ട്രാഫിക്) മനോജ് എബ്രഹാം ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഐ.ജിയുടെ നിര്‍ദേശം.
പരിക്കുപറ്റിയവരോ മരണമടഞ്ഞവരുടെ ആശ്രിതരോ കേസ് ഫയല്‍ ചെയ്യാന്‍ കാത്തുനില്‍ക്കാതെ പൊലിസ് ഫയല്‍ ചെയ്യുന്ന കേസുകള്‍ നഷ്ടപരിഹാര കേസുകളായി പരിഗണിച്ച് തുടര്‍നടപടി കൈക്കൊള്ളാന്‍ ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.സി.അനില്‍കുമാര്‍ സംസ്ഥാനത്തെ ട്രൈബ്യൂണലുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് സുപ്രിംകോടതി വിധി നടപ്പാക്കാത്തത് സംബന്ധിച്ച് തൊടുപുഴ ബാറിലെ അഭിഭാഷകന്‍ ടോം തോമസ് പൂച്ചാലില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഡി.ജി.പി ആഭ്യന്തര സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തശേഷം ട്രാഫിക് ഐ.ജിയോട് വിധി നടപ്പാക്കാന്‍ ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ജി മനോജ് എബ്രഹാം രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."