ബന്ധുക്കളുപേക്ഷിച്ച റിട്ട. സി.ആര്.പി.എഫ് ഉദ്യോഗസ്ഥനെ ആശുപത്രിയിലാക്കി
പെരുവ: ബന്ധുക്കളുപേക്ഷിച്ച് അത്യാസന്നനിലയിലായ റിട്ട. സി.ആര്.പി.എഫ് ഉദ്യോഗസ്ഥനെ ജനമൈത്രി പൊലിസ് ആശുപത്രിയിലാക്കി. പെരുവ അവര്‍മ മങ്ങാട്ട് രവീന്ദ്രന് നായര്‍(70)യാണ് വെള്ളൂര്‍ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം വെള്ളൂര്‍ എസ്.ഐ. കെ.ആര് മോഹന്‍ദാസിനെ രവീന്ദ്രന് നായര്‍ ഫോണില്‍ വിളിച്ച് സഹായം അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ജീപ്പില്‍ തന്നെ അറുനൂറ്റിമംഗലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ ആരോഗ്യനില ഗുരുതരമാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര് സജീവനെ വിവരമറിയിച്ചു. സജീവന് രവീന്ദ്രന് നായരുടെ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയല്ല. തുടര്‍ന്ന ് ജനമൈത്രി പൊലിസ് തന്നെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. രവീന്ദ്രന് അത്യസന്നനില തരണം ചെയ്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."