സെമിനാര്‍ നടത്തി
കോട്ടയം: സേവ് ജനറേഷന്‍ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ സ്വയംരക്ഷാ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ പരിപാലനത്തെക്കുറിച്ചുമുള്ള സെമിനാര്‍ ദക്ഷിണമേഖലാ പൊലിസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ബി. സന്ധ്യ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലിസിന്റെയും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേയും പീറ്റര്‍ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പാലാ ചാവറാ പബ്ലിക് സ്‌കൂളില്‍വെച്ച് നടന്ന പരിപാടിയില്‍ കിഡ്‌നി ഫെഡറേഷന്‍ സംസ്ഥാന കോഡിനേറ്റര്‍ ഷിബു പീറ്റര്‍ അധ്യക്ഷനായി. കോട്ടയം ജില്ലാ പൊലിസ് മേധാവി വി.എം മുഹമ്മദ് റഫീക്ക് സാമൂഹ്യസുരക്ഷാസന്ദേശം നല്‍കി. മാലിന്യ ഭീഷണിയും സാമൂഹ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തെകുറിച്ച് ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് ക്ലാസ് എടുത്തു. ട്രാഫിക് അപകടങ്ങളും സാമൂഹ്യസുരക്ഷയും എന്ന വിഷയത്തെക്കുറിച്ച് ആദര്‍ശ്കുമാര്‍(റിട്ട. ജോയിന്റ് ആര്‍.ടി.ഒ) ക്ലാസ് എടുത്തു. ജില്ലയിലെ നിര്‍ഭയ ടീം വനിതകള്‍ക്കായി സെല്‍ഫ് ഡിഫന്‍സ് ക്ലാസും നടത്തി. ചാവറാ പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ ചേദ്യങ്ങള്‍ക്കുളള മറുപടിയും ബി. സന്ധ്യ നല്‍കി. ചടങ്ങളില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളും ജനമൈത്രിസമതി അംഗങ്ങളും ഉള്‍പ്പടെ 750 ഓളം പേര്‍ പങ്കെടുത്തു. ചടങ്ങില്‍ സി.എം.ഐ കോര്‍പറേറ്റ് മാനേജര്‍ ഫാ. സാബുകൂടപ്പാട്ട്, ജനമൈത്രി ജില്ലാ കോഡിനേറ്റര്‍ കെ.എം. സജീവ്, നാര്‍കോട്ടിക്‌സെല്‍ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."