ലൈഫ് പദ്ധതിയില്‍ വന്‍ ക്രമക്കേട്; സമഗ്രമായ അന്വേഷണം വേണം
ആനക്കര : സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പാര്‍പ്പിട പദ്ധതിയായ ലൈഫില്‍ വന്‍ തിരുമറിയെന്ന് ആക്ഷേപം. ലൈഫിന്റെ അര്‍ഹരായവരുടെ ലിസ്റ്റ് പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിദ്ധീകരിച്ചതില്‍ വ്യാപകമായ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് ആലൂര് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി പരാതിപ്പെട്ടു.
അര്‍ഹരെ ഒഴിവാക്കിയും അനര്‍ഹരെ ഉള്‍പ്പെടുത്തിയുമാണ് ലിസ്റ്റ് ഉണ്ടാക്കിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗന്മാര് പക്ഷപാത പരമായി ഇടപെടല്‍ നടത്തിയതിന്റെ ഫലമായിട്ടാണ് പല വാര്‍ഡുകളിലും ഏകീകരണ സ്വഭാവമില്ലാതെയാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഈ വസ്തുതയെ പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അര്‍ഹരെ ഉള്‍പ്പെടുത്തുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവരോട് ആലൂര് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി വിജയന് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി കെസി രാജന്, മണ്ഡലം വൈ : പ്രസിഡന്റ് ടികെ മുഹമ്മദ്, വിവി സുനില്‍കുമാര്‍, സിപി സുബൈര്‍, പിപി ഗോപാലന്, കെവി കാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."