HOME
DETAILS
MAL
ഇരു കരയും നിറഞ്ഞൊഴുകി കരിമ്പുഴ
backup
September 18 2017 | 03:09 AM
ശ്രീകൃഷ്ണപുരം : കരിമ്പുഴ ഇരു കരയും നിറഞ്ഞൊഴുകി. 10 വര്‍ഷത്തിന് ശേഷമാണു പുഴ നിറഞ്ഞൊഴുകുന്നത്.
നിറഞ്ഞൊഴുകുന്ന പുഴ കാണാന്‍ നിരവധി പേരാണ് എത്തുന്നത്.തീരദേശ റോഡുകളായ കൂട്ടിലക്കടവ് ,ഷെഡിന് കുന്ന് പപുളിയകട്ട് തെരുവ്.തുടങ്ങിയ റോഡുകള്‍ ഏല്ലാം വെള്ളത്തിന് അടിയിലായി.
കരിമ്പു ഴ ആശാരിക്കടവ് പാലം പപൂര്ണമായിവെള്ളത്തിന് അടിയില്‍ ആയി.തീരദേശ കൃഷി ഇടങ്ങള്‍ ഒലിച്ചു പോയി.കിഴക്കേക്കര വേശുവിന്റെ വീട്ടില്‍ വെള്ളം കയറിയതിനാല്‍ അവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
സൈലന്റ് വലി മേഖലയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ കുളിക്കാനോ മീന്‍ പിടിക്കാനോ ഇറങ്ങരുത് എന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."