അലനല്ലൂര്‍ പുത്തൂര്‍ ചാവാലി തോട് കര കവിഞ്ഞൊഴുകി
അലനല്ലൂര്‍ : കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ ശക്തിയായ മഴയെ തുര്‍ന്ന് പാക്കത്ത് കുളമ്പ് പുത്തൂര്‍ തോട് കര കവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് സമീപനിവാസിയായ പാലക്കാഴി വീട്ടില്‍ സുന്ദരന്റെ വീട് വെള്ളത്തില്‍ മുങ്ങി. വേനലവധിക്ക് ശേഷം വെള്ള മില്ലാതെ വറ്റി കിടന്നിരുന്ന തോടാണ് കര കവിഞ്ഞ് ഒഴുകിയത്.
പഞ്ചായത്ത് അംഗം സതീദേവിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി നാല് കുട്ടികളുള്ള ആറംഗ കുടുംബത്തെ മാറ്റി താമസിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു. 1980 ന് ശേഷം എറ്റവും വലിയ വെള്ളമെന്ന് പഴമക്കാര്‍ പറയുന്നു.. തോടിനടുത്തുള്ള കൃഷിയിടത്തിലൂടെ വെള്ളം നിറഞ്ഞൊഴുകുകി. ഏക്കര്‍ ക്കണക്കിന് കൂര്‍ക്ക, മരച്ചീനി, ചേമ്പ്, ചേന, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ കൃഷിയിടങ്ങള്‍ വെള്ളം മൂടി നശിച്ചു. തോടിലുണ്ടായ ജലപ്രവാഹം നേരിട്ടു കാണാന്‍ നിരവധി ജനങ്ങളാണ് ഇവിടെ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."