കനത്ത മഴ റോഡും തോടും ഒന്നിച്ചൊഴുകി
കൊപ്പം: ഇടവിടാതെ മണിക്കൂറുകള്‍ കണക്കെ പെയ്ത മഴയില്‍ റോഡും തോടും ഒന്നായി. പലയിടത്തും മരം കടപൊഴകി, മതിലുകള്‍ പൊളിഞ്ഞു വീണു.
വര്‍ഷങ്ങള്‍ക്കുശേഷം കുന്തിപ്പുഴ കരകവിഞ്ഞൊഴുകി. വിളയൂര്‍ കൂരാച്ചിപ്പടി റോഡില്‍ വീടിന്റെ മതില് നിലംപൊത്തിവീണത് ജെ.സി.ബി ഉയോഗിച്ച് നീക്കം ചെയ്തു. പൊയ്തിയില് ജുമാമസ്ജിദിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. വണ്ടുംതറ നിസ്കാരപ്പള്ളിയില്‍ വെള്ളം കയറി. കുന്തിപ്പുഴയിലെ ശക്തമായ വെള്ളപ്പാച്ചില്‍ കാരണം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവേഗപ്പുറയില്‍ പുഴയോരത്ത് സ്ഥിതിചെയ്യുന്ന നാടന്‍ കലാ ഉദ്യാനം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാര്‍ക്ക് അടുത്തമാസം ഉദ്ഘാടനം ചെയ്യാനിരിക്കെ വെള്ളം കാരണം അലങ്കാര സാമഗ്രികള്‍ നഷിക്കുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. പുലാമന്തോളില്‍ പുഴയോരത്തുള്ള റിസോര്‍ട്ടിനുള്ളിലും വെള്ളമെത്തി. കൊപ്പം സര്‍ക്കാര്‍ ആശുപത്രിയുടെ ചുറ്റുമതിലും തകര്‍ന്നുവീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."