HOME
DETAILS

അട്ടപ്പാടി ഒറ്റപ്പെട്ടു: ചുരത്തില്‍ വ്യാപക മണ്ണിടിച്ചില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

  
backup
September 18 2017 | 03:09 AM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81


മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലയില്‍ ശക്തമായ മഴ തുടരുന്നു. ചുരം റോഡില്‍ പത്തോളം ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ഇന്നലെ പകല്‍ മുഴുവന്‍ അട്ടപ്പാടിയിലേക്കും തിരിച്ചു ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഗതാഗതവും മൊബൈല്‍ അടക്കമുളള ടെലിഫോണ്‍ സംവിധാനവും ഭാഗികമായി നിലച്ചതോടെ അട്ടപ്പാടി മേഖല തീര്‍ത്തും ഒറ്റപ്പെട്ടു. ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിക്കണമെങ്കില്‍ രണ്ട് ദിവസമെങ്കിലും എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അട്ടപ്പാടി മേഖല ഉരുള്‍ പൊട്ടല്‍ ഭീതിയിലാണ്. കനത്ത മഴയില്‍ അട്ടപ്പാടിയില്‍ മേയ്ക്കാന്‍ വിട്ട നിരവധി കന്നുകാലികള്‍ ഒഴുക്കില്‍പ്പെട്ടു. വ്യാപകമായി കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
അട്ടപ്പാടിയിലെ ഭവാനിപ്പുഴയും, മണ്ണാര്‍ക്കാട്ടെ കുന്തിപ്പുഴ, നെല്ലിപ്പുഴ, വെളളിയാര്‍പ്പുഴ എന്നിവയും നിറഞ്ഞ് കഴിഞ്ഞൊഴുകി. കോല്‍പ്പാടത്ത് പത്തോളം വീടുകളടക്കം ഇരുപതോളം വീടുകള്‍ മേഖലയില്‍ തകര്‍ന്നിട്ടുണ്ട്. അപ്രതക്ഷിതമായി നെല്ലിപ്പുഴയിലെ വെളളം കയറിയത് കാരണം മുക്കണ്ണത്ത് ഹോളോ ബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ രാവിലെ 11മണിയോടെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
കണ്ണംകുണ്ട് കോസ് വെ, കോല്‍പ്പാടം കോസ് വെ, ചങ്ങലീരി കോസ് വെ എന്നിവ വെളളത്തിനടിയിലായി. ആനമൂളി മലയില്‍ കഴിഞ്ഞ ദിസമുണ്ടാമുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പുഴകളിലേക്ക് ഒഴുകി എത്തുന്ന തോടുകളും കൈവരികളും നിറഞ്ഞ് കവിഞ്ഞത് വിവിധ മേഖലയില്‍ പരിഭ്രാന്തിപരത്തി.
രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്രയധികം വെളളം വെളളിയാര്‍പുഴയിലെത്തുന്നത് മുതിര്‍ന്നവര്‍ വിലയിരുത്തുന്നു.
പുഴയോട് ചേര്‍ന്നുളള സ്വകാര്യ വ്യക്തികള്‍ കൂട്ടിയിട്ട ലക്ഷക്കണക്കിന് തേങ്ങകള്‍ വെളളപ്പാച്ചിലില്‍ ഒലിച്ചുപോയി. കൂടാതെ വ്യാപകമായ കൃഷി നാശമാണ് മേഖലയിലുണ്ടായിരിക്കുന്നത്.
കാഞ്ഞിരപ്പുഴയിലെ പൊട്ടിതോട്, അലനല്ലൂരിലെ ചാവാലി തോട്, മുണ്ടതോട്, പുളിയംതോട്, കുമരംപുത്തൂരിലെ അരിയൂര്‍ തോട് എന്നിവയും നിറഞ്ഞ് കവിഞ്ഞൊഴുകി. പല ഭാഗങ്ങളിലും തോട് വെളളം ദേശീയ - സംസ്ഥാന പാതയിലേക്ക് വരെ കയറി. അരിയൂരിലും, കാഞ്ഞിരപ്പുഴയിലും, കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിന് സമീപവും തോട്ടിലെ വെളളം റോഡിലൂടെ കവിഞ്ഞൊഴുകിയത് കാരണം മണിക്കൂറുകളോളം ചെറിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു.
ദേശീയ പാതയില്‍ വെളളം കയറിയത് പല ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും സമയത്ത് ഉദ്ദ്യേശ്യ സ്ഥലത്ത് എത്താന്‍ സാധിച്ചില്ല. മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍ ഷംസുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കലും വീടുകള്‍ തകര്‍ന്ന കോല്‍പ്പാടത്തും തൊഴിലാളികള്‍ കുടുങ്ങിയ മുക്കണ്ണത്തും നേരിട്ടെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും നാശനഷ്ടം വിലയിരുത്തുകയും ചെയ്തു.
ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹ് ബാവ, എ.എസ്.പി പൂങ്കുയുലിയും ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ചുരത്തിലെ രക്ഷാ പ്രവര്‍ത്തനം ഏറെ വൈകിയും തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago