ഗുജറാത്ത് വംശഹത്യയില്‍ മാധ്യമങ്ങളുടെ മൗനം ആശങ്കപ്പെടുത്തുന്നത്: റാണാ അയ്യൂബ്
കോഴിക്കോട്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ദേശീയമാധ്യമങ്ങള്‍ പുലര്‍ത്തുന്ന മൗനം ആശങ്കപ്പെടുത്തുന്നതെന്നു മാധ്യമപ്രവര്‍ത്തക റാണാഅയ്യൂബ്.
ഭരണകൂടം പൗരന്‍മാരെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും റാണാ അയ്യൂബ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ഇപ്പോള്‍ നിശബ്ദ അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെ ഒന്നൊന്നായി തകര്‍ക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്.
മാധ്യമങ്ങള്‍ പുലര്‍ത്തിയ നിസംഗതയാണ് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ഒളികാമറ പ്രയോഗം നടത്താന്‍ താന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ പറഞ്ഞു. ഗുജറാത്ത് വംശഹത്യയെയും വ്യാജ ഏറ്റുമുട്ടലുകളെയും കുറിച്ച് നേരിട്ടു കിട്ടിയ വിവരങ്ങള്‍ എത്രയോ ഭയാനകമായിരുന്നു. എന്നാല്‍ തന്റെ റിപ്പോര്‍ട്ടിന് നിലവാരമില്ലെന്ന് പലരും ആക്ഷേപിച്ചു.
ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കണമെന്നും അതിന് ഏത് അന്വേഷണ ഏജന്‍സിക്കു മുന്നിലും തെളിവുകള്‍ ഹാജരാക്കാന്‍ ഒരുക്കമാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."