നിര്‍മല്‍ ചിട്ടി ഫണ്ട് തട്ടിപ്പ്; അന്വേഷണം ഉാര്ജ്ജിതമാക്കണം: നെയ്യാറ്റിന്‍കര സനല്‍
നെയ്യാറ്റിന്‍കര: നിര്‍മല്‍ ചിട്ടി ഫണ്ട് തട്ടിപ്പില്‍ വഞ്ചിതരായ നിക്ഷേപകരുടെ തുക തിരികെ ലഭിക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ ഉടന്‍ കൈകൊള്ളണമെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു.
നിക്ഷേപ തട്ടിപ്പിനിരയായവരില്‍ അധികവും തിരുവനന്തപുരം ജില്ലക്കാരാണ്. നിരവധി പേരെ ദ്രോഹിച്ച ഈ തട്ടിപ്പിനെക്കുറിച്ചുളള പൊലിസ് അന്വേഷണം നിഷ്ക്രീയമാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.
പൊലിസ് വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ ഈ അന്വേഷണത്തെ രാഷ്ട്രീയ വല്ക്കരിക്കാന് ബോധപൂര്‍വം ശ്രമിക്കുന്നതായി സനല്‍ ആരോപിച്ചു.കേരള-തമിഴ്നാട് പൊലിസ് സംയുക്തമായി അന്വേഷിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താനും നിക്ഷേപകര്‍ക്ക് തുക ലഭ്യമാക്കാനും കഴിയുമെന്നതില്‍ സംശയമില്ല. അതിനു ശ്രമിക്കാതെ സി.പി.എം പ്രാദേശിക നേതാക്കള്‍ ചില മാധ്യമങ്ങളെ കൂട്ടു പിടിച്ച് എതിര് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനും നിക്ഷേപ തുക ലഭ്യമാക്കുന്നതിലും പൊലിസ് അന്വേഷണത്തിലും തടസം സൃഷ്ടിക്കുകയുമാണെന്ന് നെയ്യാറ്റിന്‍കര സനല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."