HOME
DETAILS

വിദേശ മാതൃകയില്‍ ട്രോമകെയര്‍ ശൃംഖല ആരംഭിക്കാന്‍ പദ്ധതി

  
backup
September 18 2017 | 03:09 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ae%e0%b4%95



കോവളം: അപകടങ്ങളില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ വിദേശമാതൃകയില്‍ ട്രോമകെയര്‍ ശൃംഖല സംസ്ഥാനത്ത് ആരംഭിക്കാന്‍ ഐ.എം.എ ഒരുങ്ങുന്നു.
ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അസോസിയേഷന്റെ തീരുമാനം. മാതൃകാപദ്ധതിയെന്ന നിലയില്‍ തലസ്ഥാനത്ത് ആദ്യം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ആംബുലന്‍സുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പൊലിസ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയെ ഏകോപിപ്പിച്ച് കണ്‍ട്രോള്‍ റൂം ആരംഭിക്കുവാനും പദ്ധതിയുണ്ട്. ഇതു സംബന്ധിച്ച് വിദഗ്ദഡോക്ടര്‍മാര്‍, മാധ്യമ പ്രതിനിധികള്‍, പൊലിസ് എന്നിവരുമായി ഐ.എം.എ ചര്‍ച്ച നടത്തി.
ഒരാഴ്ചയ്ക്കുള്ളില്‍ കരട് രൂപം സര്‍ക്കാരിന് കൈമാറും. പദ്ധതിയുമായി ബന്ധപ്പെട്ട് അപകടമരണം നടക്കുന്ന സ്ഥലങ്ങളില്‍ അപബോധം നല്‍കുന്ന തരത്തില്‍ റോഡുകള്‍ സ്ഥാപിക്കും.
അപകടത്തില്‍പെടുന്നവരെ ഉടന്‍ എത്തിക്കുന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിശീലനം. റോഡ്‌സുരക്ഷാ സെസ് ട്രോമകെയര്‍ സേവനങ്ങളുടെ ഫണ്ടിങിനായി ഉപയോഗിക്കുക. സ്വകാര്യ ആശുപത്രികളുടെ ഫണ്ടിങിന് കൃത്യമായ രൂപരേഖ. ഡ്രോമകെയര്‍സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ കീഴില്‍ കമ്മിഷന്‍.
ആശുപത്രികളിലെ സൗകര്യങ്ങള്‍ തിരിച്ചറിഞ്ഞ് അഞ്ചു തട്ടുകളിലായി തിരിച്ചിട്ടുള്ള ഫെസിലിറ്റി മാപ്പിങ് എന്നിവയാണ്ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങള്‍. ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത് എന്‍.കുമാര്‍, ഡോ. എന്‍. സുള്‍ഫി, ഡോ. ബി. ഇക്ബാല്‍, ഡോ.അരുള്‍രാജ്, ഡോ. ജി. വിജയകുമാര്‍, ഡോ. ശ്രീകാന്ത്, ഡോ. മുഹമ്മദ് അസീല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  13 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  13 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  13 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  13 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  13 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  13 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  13 days ago