HOME
DETAILS
MAL
സുസുക്കി ഗുജറാത്തില്‍ പുതിയ പ്ലാന്റ് തുറന്നു
backup
September 18 2017 | 08:09 AM
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ പ്ലാന്റ് ഗുജറാത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും നരേന്ദ്ര മോദിയും ചേര്‍ന്നാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
ബുള്ളറ്റ് ട്രെയിനിന്റെ ഉദ്ഘാടനച്ചടങ്ങിനായി ഇരുവരും അഹമ്മദാബാദില്‍ എത്തിയ വേളയിലായിരുന്നു ഉദ്ഘാടനം. 3800 കോടി നിക്ഷേപമാണ് ഗുജറാത്തിലെ പ്ലാന്റിനുലുള്ളതെന്ന് സുസുക്കി ചെയര്മാന് ഒസാമു സുസുക്കി അറിയിച്ചു. രാജ്യത്തെ മൂന്നാമത്തെ കാര്‍ നിര്‍മാണ പ്ലാന്റ് ആണിത്. നിലവില്‍ ഹരിയാനയില്‍ സുസുക്കിക്ക് രണ്ട് പ്ലാന്റുകള്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."