HOME
DETAILS

ഗ്രീസിലെ അഥോസ് പര്‍വ്വതത്തില്‍നിന്ന്‌ അപൂര്‍വ്വ അറബി കയ്യെഴുത്തുപ്രതി കണ്ടെടുത്തു

  
backup
September 18 2017 | 10:09 AM

greece-mount-athos5632845784577

റിയാദ്: ഗ്രീസിലെ അഥോസ് പര്‍വ്വതത്തില്‍ നിന്നും അതിപുരാതനമായ അപൂര്‍വ്വ അറബി കയ്യെഴുത്തുപ്രതികള്‍ കണ്ടെടുത്തു. കുവൈത്ത് സര്‍വകലാ ശാലയില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ പഠനത്തിനിടെയാണ് പുരാതന കാലത്തു അവിടെ ജീവിച്ചിരുന്ന അറബികളുടെയും മുസ്‌ലിംകളുടെയും ചരിത്രം മനസിലാക്കാന്‍ ഉപകരിക്കുന്ന തരത്തിലുള്ള അപ്പൂര്‍വ്വ കയ്യെഴുത്തു പ്രതികള്‍ കണ്ടെത്തിയത്.

ചരിത്ര ഗവേഷകന്‍ പ്രൊഫസര്‍ ഡോ. അബ്ദുല്‍ ഹാദി അല്‍ അജ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ ജീവിച്ചിരുന്നവരുടെ ദൈനംദിന സംഭവങ്ങള്‍, ശാസ്ത്രീയ നിരീക്ഷണങ്ങള്‍, മതകാര്യങ്ങള്‍ തുടങ്ങിയവ പരാമര്‍ശിക്കുന്ന കയ്യെഴുത്തു പ്രതി കണ്ടെത്തിയത്.

ക്രിസ്തു മതത്തില്‍ ഏറെ ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന മലനിരകളാണ് അഥോസ്. ഏകദേശം 1800 വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പര്‍വത നിരയാണ് ഇതെന്നു ചരിത്രം രേഖപ്പെടുത്തുന്നു. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഈ മലനിരകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 1988ല്‍ യുനെസ്‌കോ ഈ പ്രദേശത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഡോ. അബ്ദുല്‍ ഹാദി അല്‍ അജ്മിക്ക് പുറമെ സര്‍വകലാശാല പ്രഫസര്‍മാരായ ഡോ. മുഹമ്മദ അല്‍ മര്‍സൂഖി, ഡോ. ഹസന്‍ ബദാവി എന്നിവരുള്‍പ്പെട്ട സംഘമാണ് കണ്ടെത്തലിനു പിന്നില്‍. വടക്കന്‍ ഗ്രീസിലെ മഠങ്ങളും ലൈബ്രറികളും കേന്ദ്രീകരിച്ച് ഇവര്‍ നടത്തുന്ന പുരാവസ്തു ഗവേഷണ ദൗത്യത്തിനിടയിലാണ് അപ്രതീക്ഷിതമായ കണ്ടെത്തല്‍. കൈയെഴുത്ത് പ്രതികളിലെ ഉള്ളടക്കം സംബന്ധിച്ച് വിശദമായ പഠനം വരും ദിവസങ്ങളില്‍ നടത്തുമെന്നും സംഘം അറിയിച്ചു.

ഗ്രീസിലെ അതിപുരാതന കാലത്തെ നിരവധി കാര്യങ്ങളിലേക്ക് വെളിച്ചം വീശാന്‍ സഹായകരമാകുന്നതാണ് പുതിയ കണ്ടെത്തലെന്നാണ് സംഘം കരുതുന്നത്.ഇവിടേക്ക് പഠനത്തിനായി അനുമതി ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നതായും സംഘം പറഞ്ഞു.

ക്രിസ്തീയ ചരിത്രത്തില്‍ ഏറ്റവും പ്രാധ്യാന്യമുള്ള അഥോസ് പര്‍വ്വതം കയറാന്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്ത്രീകളെ മലമുകളില്‍ കയറുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അന്‍പത് കിലോമീറ്ററോളം ഉയരമുള്ള ചരിത്ര മല സന്ദര്‍ശനം നടത്തുന്ന സംഘത്തിലെ സ്ത്രീകള്‍ക്ക് സമുദ്ര നിരപ്പില്‍ നിന്നും 500 മീറ്റര്‍ വരെ കയറിപ്പറ്റാനുള്ള അനുമതി മാത്രമേ അധികൃതര്‍ നല്‍കുന്നുള്ളൂ.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  14 minutes ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  an hour ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago