സ്‌കൂള്‍ കലാമേളകള്‍ ഇങ്ങനെ മതിയോ?
ഓണപ്പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ലഭിച്ച് തങ്ങള്‍ നേടിയ മാര്‍ക്കുകള്‍ അനുഭവങ്ങള്‍ പോരായ്മകള്‍ പ്രതീക്ഷകള്‍ അധ്യാപകരുമായും കൂട്ടുകാരുമായും വീട്ടുകാരുമായും പങ്കുവച്ചു കൊണ്ടണ്ടിരിക്കുന്ന വിദ്യാലയാന്തരീക്ഷത്തിലേക്ക് ദഫ്മുട്ടിന്റെയും കുച്ചിപ്പുടിയുടെയും മാര്‍ഗംകളിയുടെയും കലാന്തരീക്ഷം ഇഴചേരുകയാണ്. കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കലയുടെ ചിലങ്കകളണിഞ്ഞ് മത്സരങ്ങള്‍ക്കായി തയാറെടുക്കുന്നു.
നിലാവിന്റെ സൗന്ദര്യം ഹൃദയത്തില്‍ ചാലിച്ച് ആര്‍ദ്രതയുടെ സ്പര്‍ശം മനസില്‍ രൂപപ്പെടുത്തുന്ന പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ സ്റ്റേജുകളിലും സ്റ്റേജിതര മത്സരങ്ങളിലും അരങ്ങു തകര്‍ത്താടുമ്പോള്‍ വിദ്യാഭ്യാസത്തിന് ചിത്രശലഭങ്ങളുടെ വര്‍ണച്ചിറകുകളും വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തെപ്പറ്റിയുള്ള ഉന്നതമായ കാഴ്ച്ചപ്പാടുകളും പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് രൂപപ്പെടുമെന്ന് നാം പ്രതീക്ഷിക്കുന്നു.
അതു കൊണ്ടണ്ട് തന്നെയാണ് നമ്മുടെ വിദ്യാഭ്യാസ രംഗത്ത് കലോത്സവമേളകള്‍ക്ക് ഇത്രപ്രാധാന്യം വന്നതും കേരളത്തിലെ പൊതുവാര്‍ത്താ മാധ്യമങ്ങള്‍ ഇവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടണ്ടിരിക്കുന്നതും.
വിലപിടിച്ച പഠന സമയങ്ങള്‍ കവര്‍ന്നെടുക്കുമെന്നറിഞ്ഞിട്ടും വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഇതിനനുകൂലമായി വാദിക്കുന്നത് പരീക്ഷകളുയര്‍ത്തുന്ന പിരിമുറുക്കങ്ങള്‍ക്ക് അയവ് വരുത്തുന്നതിന് കലോത്സവങ്ങള്‍ക്ക് കഴിയുമെന്നും ഇത് പഠന നിലവാരമുയര്‍ത്തുമെന്നുമുള്ള പ്രതീക്ഷയിലാണ്.
ആരോഗ്യകരമായ കലാമല്‍സരങ്ങള്‍ക്ക് സാഹചര്യമൊരുക്കുവാന്‍ രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും അധ്യാപകര്‍ക്കും വിധികര്‍ത്താക്കള്‍ക്കും കഴിയുമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ പ്രതീക്ഷകള്‍ അസ്ഥാനത്താകില്ല.
മാത്രമല്ല ജീവിതത്തെപ്പറ്റിയുള്ള ആഴമുള്ള കാഴ്ചപ്പാട് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതിനും അവരുടെ ഭാവി ജീവിതത്തെപ്പറ്റിയുള്ള ആശയ രൂപീകരണത്തിനു പോലും ഈ കലയുടെ ദിനങ്ങള്‍ അവര്‍ക്ക് സഹായകമാകുമെന്നത് വസ്തുത തന്നെയാണ്. കലോത്സവങ്ങള്‍ വിദ്യാര്‍ഥികളെ കൂടുതലായി ജീവിതയാഥാര്‍ഥ്യങ്ങളുമായി ബന്ധിപ്പിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ ,ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന അന്തരീക്ഷം മേല്‍ സൂചിപ്പിക്കപ്പെട്ട അവസ്ഥയിലേക്ക് നയിക്കപ്പെടുന്നതിന് അനുകൂലമാണോ എന്ന് വിദ്യാഭ്യാസ വകുപ്പും അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും വിലയിരുത്തേണ്ടണ്ടിയിരിക്കുന്നു.
ഉയര്‍ന്ന ഗ്രേഡ് ലക്ഷ്യം വച്ച് വിദ്യാര്‍ഥികളില്‍ സമ്മര്‍ദ്ദം ചെലുത്തി അവരെ പിരിമുറുക്കമുള്ളവരാക്കി മാറ്റുകയും അതിനായി പണം വാരിയെറിയുകയും ചെയ്യുന്ന രക്ഷിതാക്കള്‍വിധികര്‍ത്താക്കളെ സ്വാധീനിച്ചതിന്റെ ദുരന്തഫലങ്ങളും കേരളത്തിലെ കഴിഞ്ഞുപോയ കലോല്‍സവചരിത്രങ്ങള്‍ വിലയിരുത്തുന്നവര്‍ക്ക് ബോധ്യമാവും, ഇതുപോലെത്തന്നെ വേദനിപ്പിക്കുന്ന മറ്റൊരു ദുരന്തം കലാകാരന്മാരാണെന്നും സാഹിത്യകാരന്മാരാണെന്നും മേനിനടിക്കുന്നവര്‍ അവരുടെ സൃഷ്ടികള്‍ വിദ്യാര്‍ഥികളെക്കൊണ്ടണ്ടവതരിപ്പിച്ച് വിജയം നേടിയാഘോഷിക്കുവാന്‍ വേണ്ടണ്ടി നടത്തുന്ന പരാക്രമങ്ങള്‍, വിധികര്‍ത്താക്കള്‍ക്കിടയിലെ കോക്കസുകളാണ് മറ്റൊരു ദുരന്തമായി നിലനില്‍ക്കുന്നത്.
ഇതിനൊക്കെ ഇടയില്‍പ്പെട്ട് വിദ്യാര്‍ഥി സമൂഹത്തിന് അവരുടെ സര്‍വ്വതോന്മുഖമായ വ്യക്തിത്വവികാസത്തിനു കലോത്സവ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്തുവാന്‍ എങ്ങനെയാണ് കഴിയുക? ഒരധ്യാപകനെന്ന നിലയില്‍ ഇക്കാര്യങ്ങള്‍ ഒരു ചര്‍ച്ചയ്ക്കായി ഇവിടെ അവതരിപ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."