നഴ്സിങ് വിദ്യാര്‍ഥിക്ക് ഡോക്ടറുടെ മര്‍ദനം; കൊല്ലം ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം
കൊല്ലം: ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നഴ്സിങ് വിദ്യാര്‍ഥിയെ ഹൗസ് സര്ജന് മര്‍ദിച്ച് കോളറിനു പിടിച്ചു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നഴ്സിങ് വിദ്യാര്‍ഥികള്‍ ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവച്ചു.
സംഘര്‍ഷം രൂക്ഷമായതോടെ മാപ്പുപറഞ്ഞു ഡോക്ടര്‍ തലയൂരി. വ്യാഴാഴ്ച രാത്രി 11നായിരുന്നു സംഭവം. മൂന്നാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയായ മനുവിനെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.അലന് ജോസഫ് മര്‍ദിച്ചെന്നാണ് ആരോപണം. അത്യാഹിതവിഭാഗത്തില്‍ ചികില്‍സയിലായിരുന്ന മനുവിന്റെ ബന്ധുവിനു കൂട്ടുനിന്നപ്പോഴായിരുന്നു സംഭവം.
റൂമില്‍ നിന്നവരെ എല്ലാം പുറത്താക്കിയപ്പോള്‍ മനു മാത്രം അവിടെ നിന്നു. നഴ്സിങ് വിദ്യാര്‍ഥിയാണെന്നു പറഞ്ഞെങ്കിലും ഹൗസ് സര്ജന് അതു കണക്കാക്കാതെ മര്‍ദ്ദിച്ചു പുറത്താക്കുകയായിരുന്നുവത്രെ.
ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ ഓഫിസിലെത്തിയ സൂപ്രണ്ടിനെ വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. തുടര്‍ന്നു എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കേരളാ ഗവ. സ്റ്റുഡന്റസ് നഴ്സസ് അസോസിയേഷന് സമരം ശക്തമാക്കിയതോടെ പൊലിസും സ്ഥലത്തെത്തി.
അസോസിയേഷന് ആശുപത്രി അധികൃതര്‍ക്കും പൊലിസിനും പരാതി നല്‍കുകയും ചെയ്തു. വിവരമറിഞ്ഞു ജില്ലാപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. ഉച്ചക്കുശേഷം ചേര്‍ന്ന യോഗത്തിലാണ് ഡോക്ടര്‍ മാപ്പുപറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."