മദ്റസയിലേക്കുള്ള വെള്ളത്തില്‍ വിഷം കലര്‍ത്തിയ സംഭവം ഞെട്ടിപ്പിക്കുന്നത്: എസ്.വൈ.എസ്
കോഴിക്കോട്: ഉത്തര്‍ പ്രദേശില്‍ നാലായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന മദ്റസയിലേക്കുള്ള വെള്ളത്തില്‍ വിഷം കലര്‍ത്തിയ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണന്ന് എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ പ്രസ്താവിച്ചു. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അപലപനീയമാണ്. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ തീവ്രവാദികളാണന്നാവര്ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലവും ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്നതാണ്. ടിബറ്റ്, ബംഗ്ലാദേശ്, ചക്മ, ശ്രീലങ്ക അഭയാര്‍ഥികള്‍ക്ക് അഭയം നല്കിയ നാടാണ് ഇന്ത്യ.
കേവലം 30 ശതമാനം ജനങ്ങളുടെ പിന്തുണ മാത്രമുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭാരതീയരെ പരിഹസിക്കുന്ന നിലപാടാണ് സ്വീകരിച്ചു കാണുന്നത്. സാംസ്കാരിക ഭാരതം ഇതിനെതിരേ രംഗത്ത് വരണമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."