മിസോറം ലോട്ടറി കേരളത്തില്‍ വില്‍ക്കില്ല
തിരുവനന്തപുരം: കേരളത്തില്‍ തങ്ങളുടെ ലോട്ടറി വില്‍ക്കേണ്ടെന്ന് മിസോറം സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ തീരുമാനം. മിസോറം ചീഫ് സെക്രട്ടറി ലാല്‍ മന്സിമ രേഖാമൂലം ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെ അറിയിക്കുകയായിരുന്നു.
സംസ്ഥാന ചരക്കുസേവന നികുതി നിയമപ്രകാരം ലോട്ടറി നടത്തിപ്പുകാര്‍ ചില വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഈ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കടത്തിക്കൊണ്ടുവന്ന ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുക്കുകയും ചിലരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് ഹൈക്കോടതിയെ സമീപിച്ചു.
കേരളത്തിന്റെ ശക്തമായ നടപടിയെത്തുടര്‍ന്ന് കേരളത്തില്‍ മിസോറം ലോട്ടറി വില്‍ക്കുന്നതിന് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിനെ അധികാരപ്പെടുത്തിക്കൊണ്ട് 2017 ജൂലൈ 24ന് ഇറക്കിയ ഉത്തരവ് ഓഗസ്റ്റ് 2ന് നിര്‍ത്തിവച്ചിരുന്നു.
കേരളത്തിനനുകൂലമായി തീരുമാനമെടുത്ത മിസോറം മുഖ്യമന്ത്രി പുലാല്‍ തന്വാലയ്ക്കും ധനമന്ത്രി ലാല്സവതയ്ക്കും സംസ്ഥാന സര്‍ക്കാര്‍ നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."