വില കുറയണമെങ്കില്‍ ഇന്ധനങ്ങള്‍ക്കും ജി.എസ്.ടി നടപ്പാക്കണം: പെട്രോളിയം മന്ത്രി
അമൃത്സര്‍: പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നത് നിയന്ത്രണ വിധേയമാകണമെങ്കില്‍ ഇവ രണ്ടും ജി.എസ്.ടിക്കു കീഴില്‍ വരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. വിലവര്‍ധനവ് സംബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ മന്ത്രിയ്ക്കെതിരായി കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ അമൃത്്സറില്‍ എത്തിയ അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ ആവര്‍ത്തിച്ചത് ഇവിടെയും വ്യക്തമാക്കിയത്.
പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടയാന്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരികയെന്നതാണ് ഒരേയൊരു പോംവഴി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് മുന്പില് ശുപാര്‍ശ വച്ചിട്ടുണ്ട്. ജി.എസ്.ടിക്കു കീഴില്‍ പെട്രോളും ഡീസലും കൊണ്ടുവന്നാല്‍ നികുതി രാജ്യവ്യാപകമായി ഏകീകരിക്കപ്പെടും.
കേന്ദ്രം ചുമത്തുന്ന എക്സൈസ് ഡ്യൂട്ടി, സംസ്ഥാനങ്ങള്‍ ചുമത്തുന്ന വാറ്റ്, ഡീലര്‍മാരുടെ കമ്മിഷന് തുടങ്ങിയവയാണ് വില വര്‍ധിക്കാന്‍ കാരണമെന്നുമാണ് മന്ത്രിയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."