HOME
DETAILS
MAL
കോച്ചിങ് കരിയറിന് വിരാമമിടാനൊരുങ്ങി റെഡ്നാപ്
backup
September 19 2017 | 00:09 AM
ലണ്ടന്‍: 34 വര്‍ഷത്തെ പരിശീലക കരിയറിന് വിരാമമിടാനുള്ള ഒരുക്കത്തില്‍ 70 കാരനായ കോച്ച് ഹാരി റെഡ്നാപ്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന് ടീം ബിര്‍മിങ്ഹാം സിറ്റിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
സീസണില്‍ ടീമിന്റെ പ്രകടനം പരിതാപകരമായതിനെ തുടര്‍ന്നാണ് ക്ലബ് 70 കാരനായ പരിശീലകനെ പുറത്താക്കിയത്. പത്ത് കളികളില്‍ നിന്ന് ഏഴാം തോല്‍വി നേരിട്ടതിനെ പിന്നാലെയാണ് കോച്ചിനെതിരേ ക്ലബിന്റെ നടപടി. 1983ലാണ് റെഡ്നാപ് പരിശീലകനായി രംഗത്തെത്തിയത്. ടോട്ടനം, ബേണ്‍മൗത്ത്, വെസ്റ്റ് ഹാം, സതാംപ്ടന് ക്ലബുകളേയും ജോര്‍ദാന്‍ ദേശീയ ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."