കുര്‍ദ് ഹിതപരിശോധന നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്
ബഗ്ദാദ്: കുര്‍ദ് ഹിതപരിശോധന നിര്‍ത്തിവയ്ക്കാന്‍ ഇറാഖ് സുപ്രിംകോടതി ഉത്തരവിട്ടു. പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യത്തില്‍ ഈ മാസം 26നു നടത്താനിരിക്കുന്ന കുര്‍ദുകളുടെ ഹിത പരിശോധന നിര്‍ത്തിവയ്ക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
ഹിതപരിശോധനക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലഭിച്ച പരാതികള്‍ പരിശോധിക്കേണ്ടതിനാല്‍ ഈ മാസം നടത്താനിരിക്കുന്ന ഹിതപരിശോധന നിര്‍ത്തിവയ്ക്കണമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയും യു.എന്നും അമേരിക്കയുമെല്ലാം ഹിതപരിശോധനക്കെതിരേ രംഗത്തുവന്നിരുന്നു. കുര്‍ദുകള്‍ ഹിതപരിശോധനയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ സൈനികമായ നടപടികള്‍ സ്വീകരിക്കുമെന്ന് അബാദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഹിതപരിശോധന നടത്തുകയാണെങ്കിലും ഇറാഖില്‍ ഉടന്‍ മോചനം നേടുകയില്ലെന്ന് കുര്‍ദ് മേഖലകളില്‍ ഭരണം നടത്തുന്ന കുര്‍ദ് സര്‍ക്കാര്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."