എമ്മി അവാര്‍ഡ് 2017: 'ദ ഹാന്‍ഡ്മെയ്ഡ് ടെയ്ല്' മികച്ച നാടക പരമ്പര
വാഷിങ്ടണ്‍: അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തെ മികച്ച പരിപാടികള്‍ക്ക് വര്‍ഷംതോറും നല്‍കിവരുന്ന എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 69-ാമത് വാര്‍ഷിക പ്രൈംടൈം എമ്മി പുരസ്കാര പ്രഖ്യാപനമാണ് ഇത്തവണ നടന്നത്. കനേഡിയന്‍ നോവലിസ്റ്റ് മാര്‍ഗരെറ്റ് അറ്റ്വുഡ് 1985ല്‍ രചിച്ച 'ദ ഹാന്‍ഡ്മെയ്ഡ് ടെയ്ല്' അഞ്ച് വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ നേടി.
ജനകീയമായ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ 'ക്വാന്റിക്കോ'യിലെ താരം ബോളിവുഡ് നടിയായ പ്രിയങ്ക ചോപ്രയും എമ്മി വേദിയില്‍ പുരസ്കാരം പ്രഖ്യാപിക്കാന്‍ എത്തിയിരുന്നു. അവതാരകന് ചോപ്രയുടെ പേര് തെറ്റായി ഉച്ചരിച്ചതും പരിപാടിയില്‍ കല്ലുകടിയായി.
പ്രധാന പുരസ്കാരങ്ങള്‍: 1. കോമഡി-വീപ്പ്, 2. നടി (കോമഡി)-ജൂലിയ ലൂയി-ഡ്രെയ്ഫസ് (വീപ്പ്), 3. നടന് (കോമഡി) ഡൊണാള്‍ഡ് ഗ്ലോവര്‍ (അറ്റ്ലാന്റ)4. നടി (ഡ്രാമ)-സ്റ്റെര്‍ലിങ് കെ. ബ്രൗണ്‍ (ദിസ് ഈസ് അസ്), 5. നടി (ലിമിറ്റഡ് സീരിസ് ടി.വി മൂവി)-നിക്കോള്‍ കിഡ്മാന് (ബിഗ് ലിറ്റില്‍ ലൈസ്), 6. നടന് (ലിമിറ്റഡ് സീരിസ്/ടി.വി മൂവി)-റിസ് അഹ്മദ് (ദി നൈറ്റ് ഓഫ്), 7. കോമഡി പരമ്പര സംവിധാനം-ഡോണള്‍ഡ് ഗ്ലാവര്‍ (അറ്റ്ലാന്റ), 8. തിരക്കഥ (ഡ്രാമ)-ബ്രൂസ് മില്ലര്‍ (ദി ഹാന്‍ഡ്മെയ്ഡ്സ് ടെയ്ല്), 11. സംവിധാനം (ലിമിറ്റഡ് സീരിസ്)-ഴാന്‍ മാര്‍ക് വാലെ (ബിഗ് ലിറ്റില്‍ ലൈസ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."