HOME
DETAILS
MAL
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിജയിച്ചില്ല: ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു
backup
September 19 2017 | 03:09 AM
ഹൈദരാബാദ്: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിജയിക്കാത്തതിനെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ജീവനോടെ തീകൊളുത്തി കൊന്നു. തെലങ്കാനയിലെ ഹൈദരാബാദിലാണ് രാജ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ഹരിക എന്ന യുവതിയെയാണ് ഭര്‍ത്താവ് ഋഷികുമാര്‍ തീകൊളുത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മരുമകന് ഋഷികുമാറിനെതിരേ എല്‍.ബി നഗര്‍ പൊലിസ് കേസെടുത്തു.
ഇദ്ദേഹത്തിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തുവെന്നും പരീക്ഷയില്‍ തോറ്റതിന് ഭാര്യയെ മാനസികമായി പീഡിപ്പിക്കുകയും സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിക്കാറുണ്ടെന്നും പൊലിസ് പറഞ്ഞു. ഐ.പി.സി 304 ബി,302 പ്രകാരമാണ് പൊലിസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."