ബാലസുരക്ഷാ യാത്ര: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കോഴിക്കോട്: ചൈല്‍ഡ് ലൈന്‍ കോഴിക്കോടിന്റെയും ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലസുരക്ഷാ യാത്ര ഏഴാംഘട്ടത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ യു.വി ജോസിന് സമര്‍പ്പിച്ചു.
ഏഴാം ഘട്ടത്തില്‍ മേപ്പയ്യൂര്‍, നൊച്ചാട്, മാവൂര്‍, തിക്കോടി, തുറയൂര്‍, ഉള്ള്യേരി, കീഴരിയൂര്‍ പഞ്ചായത്തുകളിലാണ് യാത്ര നടത്തിയത്. കുട്ടികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചര്‍ച്ചകളും ബോധവല്‍ക്കരണവും നടത്തുകയാണ് യാത്രയില്‍ ചെയ്യുന്നത്. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലും 49 പഞ്ചായത്തുകളിലും ഇതുവരെ പര്യടനം നടത്തിക്കഴിഞ്ഞു.
ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പൊലിസ് ഓഫിസര്‍മാര്‍ക്കും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. അടുത്ത ഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂള്‍ അധ്യാപകര്‍ക്കും തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കും പോക്സോ നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും.
ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി ആര്.എല്‍ ബൈജു, കോഴിക്കോട് ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എം.പി മുഹമ്മദലി, ഡയറക്ടര്‍ ഇ.പി ഇമ്പിച്ചിക്കോയ, പൊലിസ് ജുവനൈല്‍ വിങ് എ.എസ്.ഐ രാധാകൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."