HOME
DETAILS
MAL
ആധാരം ആധാറുമായി ബന്ധിപ്പിക്കല്‍
backup
September 19 2017 | 04:09 AM
പേരാമ്പ്ര: റവന്യൂ വകുപ്പിന്റെ പുതിയ ഉത്തരവു പ്രകാരം വസ്തുവിന്റെ ആധാരം ആധാറുമായി ബന്ധിപ്പിക്കുന്നതിനായി ഉപഭോക്താക്കളുടെ ക്ഷമനിറഞ്ഞ കാത്തിരിപ്പിന് അറുതിയായില്ല.
നേരത്തെ നിശ്ചയിച്ച പ്രകാരം വില്ലേജ് ഓഫിസ് പരിധിലെ അംശം, ദേശം കണക്കാക്കി കുടുംബങ്ങളുടെ എണ്ണം നിശ്ചയിച്ചാണ് ഓരോ വാര്‍ഡിലെയും വസ്തു ബന്ധിപ്പിക്കല്‍ നിശ്ചയിച്ചത്. സ്ത്രീകളും വൃദ്ധരും മണിക്കൂറുകള്‍ കാത്തിരുന്ന് വലഞ്ഞു. വേണ്ടപ്പെട്ട സംവിധാനം ഒരുക്കാതെ രാവിലെ മുതല്‍ ക്യൂവില്‍ കാത്തുനിന്ന ശേഷം മടങ്ങി പോയ ധാരാളം പേരുണ്ട്. പേരാമ്പ്ര ജി.യു.പി സ്കൂളില്‍ നടന്ന ആധാരം ആധാറുമായി ബന്ധിപ്പിക്കല്‍ പരിപാടി ജനങ്ങള്‍ക്ക് ദുരിതമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."