ഒരു കാറ്റ് മതി; കൊയിലാണ്ടി ഇരുട്ടിലാകും
കൊയിലാണ്ടി: പ്രദേശത്ത് വൈദ്യുതി മുടക്കം പതിവാകുന്നു. ഒരാഴ്ചയിലധികമായി വൈദ്യുതി തടസത്താല്‍ ജനം ദുരിതത്തിലാണ്.
മഴ കനത്തതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംഭവിച്ചിട്ടുണ്ടങ്കിലും കൊയിലാണ്ടിയില്‍ മഴ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ഒരു ചാറ്റല്‍ മഴയോ കാറ്റോ വന്നാല്‍ വൈദ്യുതി മുടങ്ങുന്നത് നിത്യസംഭവമാകുന്നു. മരക്കൊമ്പുകളും തെങ്ങുകളും വൈദ്യുതി ലൈനില്‍ മുറിഞ്ഞ് വീഴുന്നതാണ് വൈദ്യുതി തടസമുണ്ടാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് വൈദ്യുതി തടസം ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാരുടെ പക്ഷം. ജീവനക്കാര്‍ കാലാവസ്ഥക്കനുസരിച്ച് മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ നടത്തുന്നില്ലെന്നും ഇവര്‍ ആക്ഷേപമായി പറയുന്നു. വൈദ്യുതി മുടങ്ങിയാല്‍ കൊയിലാണ്ടി കെ.എസ്.ഇ.ബി. ഓഫിസില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."