ലഹരി വിമുക്ത കേന്ദ്രത്തിന് കിനാലൂരില്‍ സാധ്യത
സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന കേന്ദ്രത്തിന്റെ സ്ഥല പരിശോധനയ്ക്ക് എക്സൈസ് കമ്മിഷണര്‍ എത്തി
കിനാലൂര്‍: എക്സൈസ് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന ഡി അഡിക്ഷന് റീഹാബിലിറ്റേഷന്‍ സെന്റര്‍ കിനാലൂരില്‍ സ്ഥാപിക്കാനുള്ള സാധ്യത ഏറുന്നു. സ്ഥല പരിശോധനയ്ക്കായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങ് കിനാലൂരില്‍ എത്തി.
കെ.എസ്.ഐ.ഡി.സിയുടെ പരിധിയിലുള്ള സ്ഥലമാണ് ലഹരി വിമുക്ത കേന്ദ്രത്തിനായി പരിഗണിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന കേന്ദ്രത്തിന് 40 ഏക്കര്‍ സ്ഥലമാണ് ആവശ്യമുള്ളത്. ആവശ്യമായ സ്ഥലം ബന്ധപ്പെട്ടവര്‍ അനുവദിക്കുമെന്നാണ് സൂചന. 100കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
ചികിത്സാ കേന്ദ്രം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍, ഡോക്ടര്‍മാരുടെ സേവനം, താമസ കേന്ദ്രം എന്നീ സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ഉണ്ടാകും. കെ.എസ്.ഐ.ഡി.സി എം.ഡി ഡോ. എം. ബീന, ബി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, മന്ത്രി ടി.പി രാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി. മുഹമ്മദ്, ഇസ്മയില്‍ കുറുമ്പൊയില്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."