കേരളം കര്‍ഷക ആത്മഹത്യകളുടെ നാടായി: ടി. സിദ്ദീഖ്
പേരാമ്പ്ര: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ കേരളവും കര്‍ഷക ആത്മഹത്യകളുടെ നാടായെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്. കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഒക്ടോബര്‍ രണ്ടാം വാരത്തില്‍ താമരശ്ശേരിയില്‍ സംഘടിപ്പിക്കുന്ന കര്‍ഷക മഹാ പ്രക്ഷോഭത്തിന്റെ പേരാമ്പ്ര നിയോജകമണ്ഡലം സ്വാഗതസംഘം രൂപീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സിദ്ദീഖ്.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അബ്ദുറഹിമാന്‍ എടക്കുനി, പി.സി ഹബീബ് തമ്പി, ഐ.പി രാജേഷ്, സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, ഇ.വി രാമചന്ദ്രന്‍, മുനീര്‍ എരവത്ത്, കെ.കെ വിനോദന്‍, മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി വേണുഗോപാലന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ഐപ്പ് വടക്കേത്തടം, പ്രവാസി കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് കെ.കെ സീതി പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍: ഇ.വി രാമചന്ദ്രന്‍ (ചെയര്‍മാന്‍), കെ.പി വേണുഗോപാലന്‍ (ജനറല്‍ കണ്‍വീനര്‍), രാജന്‍ മരുതേരി (കോഓര്‍ഡിനേറ്റര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."