നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പശലഹരി ഉപയോഗം വ്യാപകം
സ്വന്തം ലേഖകന്‍
കോഴിക്കോട്: നഗരത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ പശലഹരി വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങളുടെ ടയര്‍ പഞ്ചറടക്കാനും ഗ്ലാസ് ഉള്‍പ്പെടെയുള്ളവ ഒട്ടിക്കാനുമുപയോഗിക്കുന്ന പശകളാണ് വിദ്യാര്‍ഥികള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. 13നും 16നും ഇടയിലുള്ള വിദ്യാര്‍ഥികളാണ് പശലഹരിക്ക് ഏറെയും അടിപ്പെട്ടിരിക്കുന്നത്.
വെസ്റ്റ്ഹിലിന് സമീപമുള്ള ഒരു സ്കൂളിലെ വിദ്യാര്‍ഥികളില്‍ ഇതു വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നഗരത്തിലെ മിക്ക സ്കൂളിലേയും പെണ്‍കുട്ടികളടക്കം ഇതുപയോഗിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. അതേസമയം ഇത്തരം ലഹരിവസ്തുക്കള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്ന കടകള്‍ പലയിടങ്ങളിലും പ്രവൃത്തിക്കുന്നുണ്ട്.
ലഹരിവസ്തുക്കളില് പശ ഉള്‍പ്പെടാത്തതിനാല്‍ വിതരണത്തിന് തടസങ്ങളില്ലാത്തത് കച്ചവടത്തെയും ബാധിക്കാറില്ല. അത്താണിക്കലിനു സമീപമുള്ള ചില സൈക്കിള്‍ കടകള്‍, വരക്കല്‍ മേഖലകളിലെ പ്ലമ്പിങ് കടകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് പശ വിതരണം നടത്തുന്നുവെന്ന് പരാതിയുണ്ട്. പശ കൊടുത്താല്‍ പകരം അവരുടെ കൂട്ടുകാരുടെ സൈക്കിള്‍ കേടുവന്നാല്‍ കടകളില്‍ എത്തിക്കാം എന്നാണു കരാര്‍.
ലഹരി വിതരണത്തിന് പിന്നില്‍ കോഴിക്കോട്ടെ ലഹരിമാഫിയക്കു ബന്ധമുണ്ടെന്ന് സംശയിക്കുണ്ട്. പശ പൊളിത്തീന്‍ സഞ്ചികളിലാക്കി കശക്കി മുഖത്തോട് ചേര്‍ത്ത് ശക്തിയായി ശ്വാസം മുകളിലേക്കു വലിച്ചാണ് കുട്ടികള്‍ ഇത് ആസ്വദിക്കുന്നത്.
കോഴിക്കോട്ടെ ലഹരിമാഫിയയെക്കുറിച്ച് സുപ്രഭാതം ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശലഹരിയുള്പ്പെടെയുള്ളവ വിദ്യാര്‍ഥികളില്‍ വ്യാപകമാണന്നറിഞ്ഞിട്ടും കേവലം ബോധവല്‍ക്കരണങ്ങളില്‍ മാത്രം ഒതുങ്ങുകയാണ് അധികൃതര്‍. കര്‍ശനമായ നടപടികള്‍ പൊലിസ്, എക്സൈസ് അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടായില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളാണ് സംഭവിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."