ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍; ജില്ലയില്‍ ഗോള്‍മഴ 27ന്
കോഴിക്കോട്: കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആവേശവുമായി ഈ മാസം 27ന് ജില്ലയില്‍ ഗോള്‍ മഴ പെയ്യും. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉയരുന്ന ഗോളിയില്ലാത്ത ഗോള്‍പോസ്റ്റിലേക്ക് ആര്‍ക്കും ഗോളടിക്കാം. സംസ്ഥാനതലത്തില്‍ നടക്കുന്ന വണ്‍മില്യന്‍ ഗോള്‍ കാംപയിനിലേക്കു ജില്ലയുടെതായി രണ്ടുലക്ഷം ഗോളുകള്‍ സമ്മാനിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്തുകളില്‍ കുറഞ്ഞത് രണ്ടു കേന്ദ്രങ്ങളാണ് വേണ്ടത്. നഗരങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളുണ്ടാകും.
ഒരു വ്യക്തിക്ക് ഒരു ഗോള്‍ മാത്രമേ അടിക്കാനാകൂ. ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന പഞ്ചായത്ത്, കോര്പറേഷന്, മുനിസിപ്പാലിറ്റി, സ്കൂള്‍, കോളജ് എന്നിവയ്ക്ക് ഉപഹാരങ്ങള്‍ നല്‍കും, ഗോളടിക്കുന്നവരില്നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക് കൊച്ചിയില്‍ നടക്കുന്ന ലോകകപ്പിലെ ഓരോ മത്സരം കാണാന്‍ അവസരം ലഭിക്കും. യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി, സെക്രട്ടറി പ്രേമന് തറവട്ടത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."