എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍മേള 'ലക്ഷ്യ-17' 23ന്
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള 'ലക്ഷ്യ-17' ഈ മാസം 23ന് നടക്കും. നടക്കാവ് ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കുന്ന മേളയില്‍ രണ്ടായിരത്തോളം ഒഴിവുകളിലേക്കു നിയമനം നടത്താന്‍ 38 സ്വകാര്യ കമ്പനികളെത്തും. പ്ലസ്ടു മുതല്‍ യോഗ്യതകളുള്ള 35 വയസില്‍ താഴെയുള്ളവര്‍ക്കാണ് മേളയില്‍ അവസരമെന്ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസര്‍ സി.ജി സാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. കഴിഞ്ഞ തവണ നടത്തിയ തൊഴില്‍ മേളയില്‍ 37 പേര്‍ക്ക് മേളയില്‍ വച്ചും 647 പേര്‍ക്ക് പിന്നീടും ജോലികിട്ടിയതായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസര്‍ അറിയിച്ചു. മേള രാവിലെ 10ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. എംപ്ലോയബിലിറ്റി സെന്റര്‍ ഹെഡ് വിദ്യ വി. നായരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."