ജില്ലയില്‍ 41 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജം സഹായത്തിന് ടോഫ്രീ നമ്പര്‍ 1077-ല്‍ വിളിക്കാം
കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 41 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കി.
മഴക്കെടുതിക്ക് ഇരയാകുന്നവര്‍ക്കായി ബന്ധപ്പെടാന്‍ 1077 എന്ന ടോള്‍ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലക്ടറേറ്റില്‍ ദുരന്തനിവാരണ സമിതിയുടെ കണ്‍ട്രോള്‍ റൂമില്‍ 0497-2371002, 8547616018 എന്നീ നമ്പറുകളിലും ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു.
വടകര താലൂക്കിലെ കാവിലുംപാറ, മരുതോങ്കര, വിളങ്ങാട്, കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപാറ, കോഴിക്കോട് താലൂക്കിലെ പുതിയങ്ങാടി, താമരശേരി താലൂക്കിലെ കൂടരഞ്ഞി, പുതുപ്പാടി, കാന്തലാട് എന്നീ പ്രദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കേന്ദ്രങ്ങളായി കണക്കാക്കി വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെയും വില്ലേജ് ഓഫിസറുടെയും നേതൃത്വത്തിലാകും പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."