HOME
DETAILS
MAL
റോഡില്‍ വാഴയും ഞാറും നട്ട് പ്രതിഷേധിച്ചു
backup
September 19 2017 | 05:09 AM
പനമരം: ഗര്‍ത്തമായി മാറിയ പനമരം- കൊയിലേരി- മാനന്തവാടി റോഡില്‍ പ്രദേശവാസികള്‍ ഞാറും വാഴയുംനട്ട് പ്രതിഷേധിച്ചു. അധികൃതരുടെ നിഷേധാത്മക നിലപാടാണ് പ്രതിഷേധത്തിന് കാരണം.
നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യമുന്നയിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലാത്തതാണ് പ്രദേശവാസികളുടെ വേറിട്ട സമരത്തിന് കാരണമായത്. കൂടാതെ ഗര്‍ത്തങ്ങളില്‍ വാഹനങ്ങള്‍ കയറിയിറങ്ങുന്നതിനാല്‍ അടുത്തുള്ള വീടുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ടെന്ന് പ്രദേശവാസിയായ കെ മൊയ്തീന് മാസ്റ്റര്‍ പറഞ്ഞു. ഗഫൂര്‍ കോയിപ്പാട്ടില്, സലിം ദയരോത്ത്, സൈനുദ്ധീന്‍ പള്ളിക്കണ്ടി, അജ്മല്‍ എടപ്പാറ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."