വള്ളുവനാട് വികസന അതോറിറ്റി നിലനിര്‍ത്തുന്നത് ആലോചിച്ചു തീരുമാനിക്കും: മന്ത്രി കെ.ടി ജലീല്‍
പെരിന്തല്‍മണ്ണ: വള്ളുവനാടു വികസന അതോറിറ്റി നിലനിര്‍ത്തുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ആലോചിച്ചു തീരുമാനിക്കുമെന്നു മന്ത്രി കെ.ടി ജലീല്‍. പെരിന്തല്‍മണ്ണയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളുവനാട് അതോറിറ്റി നടപ്പാക്കിയ പ്രവൃത്തികള്‍ അനുവദിച്ച ഫണ്ടണ്ട് പരിശോധിക്കും. നഗരസഭ തന്നെ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പ്രദേശം വികസിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
വളളുവനാട് വികസന അതോറിറ്റിയുടെ ചുമതല ജില്ലകലക്ടറെ ഏല്പിച്ചതു സംബന്ധിച്ച് സുപ്രഭാതം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ മെയ് 27നാണു നാലകത്ത് സൂപ്പി സൂപ്പി ചെയര്‍മാന്‍പദവി ഒഴിഞ്ഞത്. 2012 ജൂണിലാണു കഴിഞ്ഞ സര്‍ക്കാര്‍ അതോറിറ്റി രൂപവത്കരിച്ചത്. പെരിന്തല്‍മണ്ണ നഗരസഭയ്ക്കു പുറമേ ആലിപ്പറമ്പ്, വെട്ടത്തൂര്‍, താഴെക്കോട്, മേലാറ്റൂര്‍, പുലാമന്തോര്, ഏലംകുളം അങ്ങാടിപ്പുറം, എന്നീ പഞ്ചായത്തുകളും വികസന അതോറിറ്റിയുടെ പരിധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."