ജില്ലാ കലക്ടറുടെ പരാതി പരിഹാരം 'സഫല'ത്തില്‍ പരാതികളുടെ നിര
സുല്‍ത്താന്‍ ബത്തേരി: ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം 2017-ല്‍ പരാതി പ്രളയം. ഇരുന്നൂറ്റി അന്‍പതിലധികം പുതിയ അപേക്ഷകരാണ് ജില്ലാ കലക്ടറെ നേരിട്ട് കാണാന്‍ ഇന്നലെ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ എത്തിയത്.
പട്ടയം, നികുതി, സര്‍വേ അപാകതകള്‍ ഭൂമികൈയേറ്റം, ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകള്‍ എന്നിവയാണ് അധികവും ലഭിച്ചത്. അന്‍പതിനായിരം രൂപ വരെയുള്ള ധനസഹായ സംബന്ധമായ അപേക്ഷകളും സ്വീകരിച്ചിരുന്നു. വീടിനും ഭൂമിക്കും വേണ്ടിയുള്ള അപേക്ഷകള്‍ ലൈഫ് മിഷന് പദ്ധതിയില്‍ പരിഗണിക്കാനായി കലക്ടര്‍ നിര്‍ദേശം നല്കി. പരാതിക്കാരുടെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്ത് രേഖയിലാക്കി ടോക്കണ്‍ നല്കിയ ശേഷമാണ് കലക്ടറെ നേരില്‍ കാണാന്‍ അവസരമൊരുക്കിയത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ അമ്പലവയല്‍ വികാസ് കോളനി രാജന്, ഈതറ്റുകരയില് ഹുസൈന്, ചീരാല്‍ തങ്കച്ചന് എന്നിവര്‍ക്ക് സഫലത്തില്‍ വച്ച് ജില്ലാ കലക്ടര്‍ പട്ടയം കൈമാറി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ള ബത്തേരി, നൂല്‍പ്പുഴ, കുപ്പാടി, കിടങ്ങനാട് എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന റവന്യൂ സംബന്ധമായ പരാതികളാണ് കൂടുതല്‍ പരിഗണിച്ചത്. 250 പുതിയ അപേക്ഷകള്‍ കൂടാതെ സഫലത്തിലേക്ക് 172 പരാതികള്‍ നേരത്തെ ലഭിച്ചിരുന്നു. ഇതിലധികവും പരിഹരിച്ച് ബന്ധപ്പെട്ടവര്‍ക്ക് മറുപടിയും ലഭ്യമാക്കി. ജില്ലാ കലക്ടറെ കൂടാതെ ഡെപ്യൂട്ടി കലക്ടര്‍മാരായ എസ് സന്തോഷ്കുമാര്‍, ടി സോമനാഥന്, കെ ചാമിക്കുട്ടി, ആര്.ഡി.ഒ അബ്ദുല്‍സമദ്, ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി മേഴ്സി, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എം.ജെ സണ്ണി, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ച കഴിഞ്ഞ് രണ്ടരയോടെ അവസാനം ലഭിച്ച പരാതിയും പരിഗണിച്ച ശേഷമാണ് ജില്ലാകലക്ടര്‍ വേദി വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."