അളവില്‍ കുറവ്; റേഷന്‍ കടയിലേക്ക് മാര്‍ച്ച് നടത്തി
കരുവാരകുണ്ട്: അളവില്‍ കുറവു വരുത്തുന്നതായി ആരോപിച്ചു റേഷന്‍ കടയിലേക്കു മാര്‍ച്ച് നടത്തി. അരിമണലിലെ ടി. സുബൈദയുടെ ലൈസന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ഷോപ്പിലേക്കാണു സി.പി.എം നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. എ.പി.എല്‍ ,ബി.പി.എല്‍ , അന്നപൂര്‍ണ കാര്‍ഡുടമകളുടെ അരി, പഞ്ചസാര ഗോതമ്പ്, മണ്ണെണ്ണ തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിത അളവില്‍ നിന്നും കുറവു വരുത്തുന്നു എന്ന് ആരോപിച്ചാണു സമരം.
പല കാര്‍ഡുകളിലും അവശ്യസാധനം കണക്കുപ്രകാരം കിട്ടാറില്ല. ഗുരുതരമായ ക്രമക്കേടിനെ തുടര്‍ന്ന് താല്‍ക്കാലിക നടത്തിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പ് കൃത്യമായി തുറക്കാറില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചു നടത്തിയ സമരം അരിമണലില്‍ നിന്നാരംഭിച്ചു. റേഷന്‍ കടക്കു മുമ്പില്‍ കരുവാരക്കുണ്ട് ഗ്രേഡ് എസ്.ഐ സാജന്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തടഞ്ഞു. തുടര്‍ന്നു നടന്ന യോഗം സി.പി.എം കരുവാരക്കുണ്ട് ലോക്കല്‍ സെക്രട്ടറി എം. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മഠത്തില്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എ.കെ സജാദ് ഹുസൈന്‍, നടുമ്പ അബു, പി.ഷൈലേഷ്, വി.പി നാസര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."