റോഹിംഗ്യന്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഓങ് സാന്‍ സൂകി
മ്യാന്മര്‍: മ്യന്മറില്‍ റോഹിംഗ്യകള്‍ക്കെതിരേ നടക്കുന്ന ക്രൂരമായ അതിക്രമങ്ങളില്‍ മൗനം വെടിഞ്ഞ് പ്രതികരണവുമായി മ്യാന്മര്‍ ജനാധിപത്യ നേതാവും സ്റ്റേറ്റ് കൗണ്‍സലറും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂകി.
റാഖൈനിലെ റോഹിംഗ്യകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും രാജ്യത്തെ എല്ലാ മനുഷ്യാവകാശ ലംഘനങ്ങളെയും അപലപിക്കുന്നതായും അവര്‍ പറഞ്ഞു.
റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ബംഗ്ലാദേശിലേക്കുള്ള കൂട്ട പലായനത്തില്‍ ദു:ഖമുണ്ട്. ഇത്തരം അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്തേക്ക് തിരിച്ചു വരാന്‍ അവസരം നല്‍കും.
പലായനത്തിന്റെ കാരണങ്ങള്‍ അഭയാര്‍ത്ഥികളില്‍ നിന്ന് ചോദിച്ചറിയും. ഈ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലിനെ ഭയപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു. മ്യാന്മറിലെ നയ്പിത്വാവില്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആദ്യമായാണ് റോഹിംഗ്യന്‍ വിഷയത്തില്‍ സൂകി പ്രതികരിക്കുന്നതെന്ന്ത് ശ്രദ്ധേയമാണ്.
മ്യാന്മര്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും ക്രൂരമായ അതിക്രമത്തില്‍ നിന്നും രക്ഷ നേടി ഇതിനോടകം നാലു ലക്ഷത്തിന് മുകളില്‍ റോഹിംഗ്യന്‍ മുസ്‌ലിംകളാണ് മ്യാന്മറില്‍ നിന്ന് പലായനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."