റോഹിംഗ്യ: പി.ഡി.പി മാര്‍ച്ചും ധര്‍ണയും നടത്തി
കോഴിക്കോട്: റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എഴുത്തുകാരന് ഒ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. റോഹിംഗ്യന്‍ അഭയാര്‍ഥികളെ മനുഷ്യത്വരഹിതമായി ആട്ടിയോടിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കും സംഘ്പരിവാര്‍ അജന്ഡക്കുമെതിരേ ജനാധിപത്യ രീതിയില്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് പോരാട്ടം സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ നാളെ ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരേയും തിരിയുമെന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലിംകള് ഒഴികെയുള്ള ആര്‍ക്കും ഇന്ത്യയിലേക്കു കടന്നു വരാമെന്നാണ് കേന്ദ്രത്തിന്റെയും സംഘ്പരിവാറിന്റെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.ഡി.പി സംസ്ഥാന ജന. സെക്രട്ടറി നിസാര്‍ മേത്തര്‍ അധ്യക്ഷനായി. സാമൂഹ്യ പ്രവര്ത്തകന് എ. വാസു, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സി.കെ അബ്ദുല്‍ അസീസ്, സാദിഖ് ഉളിയില്‍, ഗോപി കുതിരക്കല്ല്, രാജീമണി തൃശൂര്‍, സലീം ബാബു, ബഷീര്‍ പൂവത്തൂര്‍, വേലായുധന് വെന്നിയൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."